വെള്ളമുണ്ട: ആരവം സിസണ്‍ 3യുടെ സീസണ്‍ ടിക്കറ്റ് പ്രകാശനം ചെയ്തു. മുന്‍ ഇന്ത്യന്‍ താരങ്ങളായ സി കെ വിനീത്, മുഹമ്മദ് റാഫി, റിനോ ആന്‍ഡോ എന്നിവര്‍ ചേര്‍ന്നാണ് പ്രകാശനം നിര്‍വഹിച്ചത്. പരിപാടിയുടെ ബ്രോഷര്‍ പ്രകാശനം നേരത്തെ വയനാട് എം പി രാഹുല്‍ ഗാന്ധിയും ഗാലറിയുടെ കാല്‍നാട്ട് കര്‍മ്മം മാനന്തവാടി എം.എല്‍.എ.ഒ. ആര്‍.കേളുവും നടത്തിയിരുന്നു.
ആരവം സീസണ്‍ 3 എന്ന പേരില്‍ നടത്തുന്ന ഫുട്‌ബോള്‍ മാമാങ്കം ഡിസംബര്‍ 25 മുതലാണ് വെള്ളമുണ്ടയില്‍ അരങ്ങേറുക. ഒന്നാം സീസണില്‍ തന്നെ സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍ (എസ് എഫ് എ) യുടെ കേരളത്തിലെ മികച്ച സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ട്രോഫി ആരവത്തിന് ലഭിച്ചിരുന്നു.
നിര്‍ധന രോഗികള്‍ക്ക് ആശ്വാസമേകിയും നിര്‍ധനര്‍ക്ക് വീട് വെച്ച് നല്‍കിയത് ടൂര്‍ണമെന്റ് ജില്ലയില്‍ തന്നെ അന്ന് മാതൃകയായി. ഡിസംബര്‍ 25ന് തുടങ്ങി 20 ദിനങ്ങളിലാണ് കളി നടക്കുക. ഇന്ത്യയിലെ മികച്ച ഫുട്‌ബോള്‍ ടീമുകള്‍ പങ്കെടുക്കും. ഫുട്‌ബോള്‍ മത്സരത്തിന് പുറമേ വ്യത്യസ്തമായ കലാ സാംസ്‌കാരിക പരിപാടികളും നടക്കും.