കാനം രാജേന്ദ്രന്‍റെ മരണം കേരള രാഷ്ട്രീയത്തില്‍ വലിയ വിടവാണ് ഉണ്ടാക്കിയത്: മാന്നാനം സുരേഷ്

Thiruvananthapuram

തിരുവനന്തപുരം: കാനം രാജേന്ദ്രന്റെ മരണം കേരള രാഷ്ട്രീയത്തില്‍ വലിയ വിടവാണ് ഉണ്ടാക്കിയതെന്ന് രാഷ്ട്രീയ ജനതാദള്‍ നേതാവും ലോഹ്യ കര്‍മ്മസമിതി സംസ്ഥാന പ്രസിഡണ്ടുമായ മാന്നാനം സുരേഷ്. നിലപാടുകളിലെ കാര്‍ക്കശ്യവും സൗമ്യ മുഖവുമായിരുന്നു കേരള രാഷ്ട്രീയത്തില്‍ കാനത്തെ വ്യത്യസ്ഥനാക്കിയത്.

എന്നും തൊഴിലാളികള്‍ക്കൊപ്പം നിലകൊണ്ട നേതാവായിരുന്നു അദ്ദേഹം. സംഘടന പ്രവര്‍ത്തനത്തിലും നിയമസഭ പ്രവര്‍ത്തനത്തിലും ഒരുപോലെ തിളങ്ങിയ അപൂര്‍വം വ്യക്തിത്വങ്ങളില്‍ ഒരാള്‍. എന്നും ശരിയുടെ പക്ഷത്ത് മാത്രം നിലകൊണ്ടു. തെറ്റ് ആര് ചെയ്താലും മാന്യമായ ഭാഷയില്‍ വിമര്‍ശിക പ്രതിയോഗികളെ ഒരിക്കലും അദ്ദേഹം വാക്കുകള്‍ കൊണ്ട് പരുക്കേല്‍പിച്ചിട്ടില്ല. എന്നാല്‍ രസകരമായി തനിനാടന്‍ കോട്ടയം ഭാഷയില്‍ അവരെയെല്ലാം പ്രഹരിക്കാന്‍ മറന്നതുമില്ല. നിയമസഭയില്‍ അടിച്ചമര്‍ത്തപ്പെട്ടവരുടെ ശബ്ദമായിരുന്നിയെന്ന് കാനത്തിന്റെതെന്ന് മാന്നാനം സുരേഷ് പറഞ്ഞു. നിര്‍മാണത്തൊഴിലാളി ക്ഷേമനിധി ബില്‍ സ്വകാര്യ ബില്ലായി നിയമസഭയില്‍ അവതരിപ്പിച്ചത് ചരിത്ര സംഭവമാണ് കാനത്തിന്റെ വീടിന്റെ മുറ്റം കക്ഷി രാഷ്ട്രീയ ഭേദമന്യേ ആര്‍ക്കും കയറിച്ചെല്ലാവുന്ന ഇടമായിരുന്നു എന്നും മാന്നാനം സുരേഷ് പറഞ്ഞു

ലോഹ്യ കര്‍മ്മസമിതി തിരുവനന്തപുരം ജില്ല കമ്മിറ്റി സംഘടിപ്പിച്ച അനുശോചന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മാന്നാനം സുരേഷ്. ലോഹ്യ കര്‍മ്മസമിതി തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് റിലഷ് പാറശാല അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറിമരായാ ബെന്നി തോമസ്, രാജു കല്ലുകളും, സതീഷ് ചേര്‍ത്തല, ജിജി തോമസ്, തോമസ് പൊടിപറ്റം, എന്നിവര്‍ പ്രസംഗിച്ചു സംസ്ഥാന സെക്രട്ടറി ദിലീപ് പൊടിമറ്റം സ്വാഗതവും സംസ്ഥാന ട്രഷറര്‍ വിപിന്‍ ഇടാട്ട്ചിറ നന്ദിയും പറഞ്ഞു.