നാഷണല്‍ കോളേജില്‍ ശാസ്ത്ര പ്രദര്‍ശനമേള മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു

Thiruvananthapuram

തിരുവനന്തപുരം: നാഷണല്‍ കോളേജിന്റെ ആരംഭിച്ച ‘Insight O National’ പ്രോജെക്റ്റിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളില്‍ ശാസ്ത്ര അവബോധം വളര്‍ത്താനും പുതിയ കണ്ടുപിടുത്തങ്ങളില്‍ എത്തിച്ചേരാനും കോളേജില്‍ ആരംഭിച്ച ‘Sciago’ National 2024′ സയന്‍സ് എക്‌സിബിഷന്‍ സംസ്ഥാന മൃഗസംരക്ഷണ വകുപ്പുമന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. സാങ്കേതികവിദ്യ സമസ്തമേഖലകളിലും ഏകീകരണം ഉറപ്പാക്കുന്നതോടൊപ്പം വിദ്യാഭ്യാസമേഖലയില്‍ പുതിയവഴിത്തിരിവ് സൃഷ്ട്ടിക്കുന്നുണ്ടെന്നും ഇത്തരം പുരോഗതിക്ക് വേഗതകൂട്ടുന്നതാണ് നാഷണല്‍ കോളേജില്‍ നടന്നുവരുന്ന ‘Sciago’ National 2024′ സയന്‍സ് എക്‌സിബിഷന്‍ എന്നും ഉദഘാടന വേളയില്‍ മന്ത്രി അഭിപ്രായപ്പെട്ടു.

ശാസ്ത്രമേളയില്‍ ISRO, മോട്ടോര്‍വാഹന വകുപ്പ്, KSEB, ലീഗല്‍ മെട്രോളജി, വനിതശിശുവികസന വകുപ്പ്, അനെര്‍ട്ട്, CDIT, RGCB, വനം വകുപ്പ്, എക്‌സൈസ്, EMC, ഭക്ഷ്യസുരക്ഷാവകുപ്പ് എന്നീ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും ഗവ. ദന്തല്‍ കോളേജ്, ഇലഷന്‍ വകുപ്പ്, അക്ഷയകേന്ദ്രം എന്നിവയുടെ സൗജന്യ സേവനങ്ങളും നല്‍കിവരുന്നുണ്ട്. അതോടൊപ്പം കോളേജ് വിദ്യാര്‍ത്ഥികളുടെ നൂതന കണ്ടുപിടിത്തങ്ങള്‍ നവസംരംഭങ്ങള്‍ എന്നിവ മേളക്ക് മാറ്റുകൂട്ടുന്നു.

ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ. രാജശ്രീ. എം.എസ് അധ്യക്ഷത വഹിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.എസ്.എ. ഷാജഹാന്‍, കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ വി.എസ്. സുലോചനന്‍, എസ്. സലിം, ആര്‍. ഉണ്ണികൃഷ്ണന്‍, ഓക്‌സ്‌ഫോര്‍ഡ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അബൂബക്കര്‍ സിദ്ദിഖ്, വൈസ് പ്രിന്‍സിപ്പാള്‍ ജസ്റ്റിന്‍ ഡാനിയേല്‍, IQAC കോഓര്‍ഡിനേറ്റര്‍ ഡോ.മുഹമ്മദ് ഫാസില്‍ അക്കാഡമിക് കോഓര്‍ഡിനേറ്റര്‍ ഫാജിസാബീവി, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അഭിജിത്. എ, ഇലക്ട്രോണിക്‌സ് വിഭാഗം വകുപ്പ് മേധാവി സുധീര്‍.എ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതര്‍ ആയിരുന്നു. ഷാജഹാന്‍, ഡോ. രാജശ്രീ.എം.എസ്, ശ്രീ.അബൂബക്കര്‍ സിദ്ദിഖ്, സുധീര്‍.എ, വി.എസ്. സുലോചനന്‍, എസ്. സലിം, ആര്‍. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സമീപം.