കാനം രാജേന്ദ്രന്‍റെ മരണം കേരളത്തിന് തീരാനഷ്ടം: നൗഷാദ് തോട്ടുംകര

Thiruvananthapuram

തിരുവനന്തപുരം: കാനം രാജേന്ദ്രന്റെ മരണം കേരളത്തിന് തീരാനഷ്ടമാണെന്ന് രാഷ്ട്രീയ ജനതാദള്‍ ദേശീയ കൗണ്‍സില്‍ അംഗം നൗഷാദ് തൊട്ടുംകര പറഞ്ഞു. നിലപാടുകളിലെ കാര്‍ക്കശ്യവും സൗമ്യ മുഖവുമായിരുന്നു കേരള രാഷ്ട്രീയത്തില്‍ കാനത്തെ വ്യത്യസ്ഥനാക്കിയത്.

എന്നും തൊഴിലാളികള്‍ക്കൊപ്പം നിലകൊണ്ട നേതാവായിരുന്നു കാനം. നിയമസഭയില്‍ അടിച്ചമര്‍ത്തപ്പെട്ടവരുടെ ശബ്ദമായിരുന്നിയെന്ന് കാനത്തിന്റെത്. നിര്‍മാണത്തൊഴിലാളി ക്ഷേമനിധി ബില്‍ സ്വകാര്യ ബില്ലായി നിയമസഭയില്‍ അവതരിപ്പിച്ചത് ചരിത്ര സംഭവമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.