തെരുവ് ഭക്ഷണ മാഫിയകള്‍ക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കും: ബിജു തേറാട്ടില്‍

Eranakulam

കൊച്ചി: നഗരത്തിലെ തെരുവു ഭക്ഷണ മാഫിയകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് രാഷ്ട്രീയ ജനതാദള്‍ ദേശീയ കൗണ്‍സില്‍ അംഗം ബിജു തേറാട്ടില്‍ ആവശ്യപ്പെട്ടു. കൊച്ചി കോര്‍പ്പറേഷന്റെയും മുന്‍സിപ്പാലിറ്റികളുടെയും സ്ഥലങ്ങള്‍ കയ്യേറി രാത്രികാലങ്ങളില്‍ പഴകിയതും വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പാകപ്പെടുത്തുന്നതുമായ ഭക്ഷണ സാധനങ്ങള്‍ തുറന്നു വച്ചാണ് വില്‍പ്പന. ഇത്തരക്കാര്‍ക്ക് ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

നിരവധി അത്യാഹിതങ്ങള്‍ നഗരത്തില്‍ നടന്നിട്ടും അധികൃതര്‍ കണ്ണടയ്ക്കുന്നതിനെതിരെ വന്‍ പ്രക്ഷോഭ പരിപാടികള്‍ എറണാകുളത്ത് സംഘടിപ്പിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി.