കൊച്ചി: കന്യാസ്ത്രീയുടെ പേരുമായി ചേര്‍ത്ത് അപവാദ പ്രചരം നടത്തിയതില്‍ മനം നൊന്ത് യുവ വൈദികന്‍ ജീവനൊടുക്കി. ഫാ ആന്റണി മുഞ്ഞനാട്ടെന്ന(38) യുവ വൈദികനാണ് വിഷം കഴിച്ച് മരിച്ചത്. തലശേരി അതിരൂപതയിലെ ചേപ്പറമ്പ് സ്വദേശിയാണ് മരണപ്പെട്ട വൈദികന്‍. ചാന്ദ അതിരൂപതാംഗമായ വൈദികന്‍ പയ്യന്നൂര്‍ സെന്റ് തോമസ് ഇടവകയില്‍ അസിസ്റ്റന്റ് വികാരിയായി ശുശ്രൂഷ ചെയ്യുകയായിരുന്നു.
അപവാദ പ്രചരണത്തില്‍ മനം നൊന്ത് വിഷം കഴിച്ചതിനെത്തുടര്‍ന്ന് ഗുരുതരാവസ്ഥിയിലായിരുന്ന വൈദികന്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. രണ്ട് ദിവസം മുമ്പാണ് വൈദികനെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തിയത്. ആദ്യം പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടേക്കും മാറ്റിയെങ്കിലും ആരോഗ്യസ്ഥിതി ഗുരുതരാവസ്ഥയിലായതിനു പിന്നാലെ കൊച്ചിയിലേ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ഇടവകയിലെ അംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും പ്രിയപ്പെട്ടവനായിരുന്ന വൈദികന്‍. ഇദ്ദേഹത്തിന്റെ ആത്മഹത്യക്ക് പിന്നില്‍ ഇടവാകാംഗങ്ങള്‍ തന്നെയാണെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. യുവ വൈദികനെയും കന്യാസ്ത്രീയെയും ചേര്‍ത്ത് ചിലര്‍ നടത്തിയ അപവാദ പ്രചരണമാണ് വൈദികന്റെ ആത്മഹത്യക്ക് പിന്നിലെന്നാണ് പറയുന്നത്. മഹാരാഷ്ട്ര ബിഷപ്പ് ഹൗസില്‍ നിന്ന് ഒന്നര വര്‍ഷം മുമ്പാണ് പയ്യന്നൂരില്‍ സേവനത്തിനായി ഫാ. ആന്റണി എത്തിയത്.
ഇടവക പള്ളി കമ്മറ്റിക്കെതിരെ ചില വിശ്വാസികള്‍ നല്‍കിയ കേസില്‍ യുവ വൈദികന്‍ സാക്ഷിയായിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് വൈദികനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. വൈദികന്റെ ഫോണ്‍ ചിലര്‍ പിടിച്ചുവെച്ചുവെന്നും ഫോണില്‍ നിന്ന് ചില സന്ദേശങ്ങള്‍ പുറത്തുവിട്ട് അപമാനിച്ചുവെന്നും പറയുന്നുണ്ട്. ഇതിനിടെ പള്ളിയുടെ ചുമതല ഉണ്ടായിരുന്ന വികാരിയെ പരിയാരം മദര്‍ ഹോമിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. ഇത് ക്രിസ്തുമസ് നോമ്പു ദിനങ്ങളിലെ പള്ളിയിലെ കുര്‍ബാന മുടങ്ങാനും കാരണമായി. ഇതും വിശ്വാസികളുടെ ഇടയില്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.