മദ്യപിച്ചെത്തിയ മകന്‍ അമ്മയെ വെട്ടിക്കൊന്നു

Crime

തൃശൂര്‍: മദ്യപിച്ചെത്തിയ മകന്‍ അമ്മയെ വെട്ടിക്കൊന്നു. തൃശ്ശൂര്‍ കൈപ്പറമ്പിലാണ് സംഭവം. എടക്കളത്തൂര്‍ സ്വദേശിനിയായ ചന്ദ്രമതി(68) ആണ് കൊല്ലപ്പെട്ടത്. മകന്‍ സന്തോഷിനെ പേരാമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു.

സന്തോഷ് മദ്യപിച്ചെത്തിയ ശേഷം വെട്ടുകത്തി കൊണ്ട് അമ്മയെ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. പരിക്കേറ്റ ചന്ദ്രമതിയെ ഉടന്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു.