ഭക്ഷണത്തിന് രുചിയില്ല; മകന്‍ അമ്മയെ വെട്ടിക്കൊന്നു

Crime

താനെ: ഭക്ഷണത്തിന് രുചിയില്ലെന്നതിന്റെ പേരില്‍ മകന്‍ അമ്മയെ വെട്ടിക്കൊന്നു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ മുര്‍ബാദ് താലൂക്കിലാണ് സംഭവം. കൊലപാതകത്തിന് ശേഷം പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അമ്മയും മകനും തമ്മില്‍ വഴക്ക് പതിവായിരുന്നു. കഴിഞ്ഞ ദിവസം അമ്മയുമായി ഇയാള്‍ വീണ്ടും വഴക്കുണ്ടാക്കി. രുചികരമായ ഭക്ഷണം വിളമ്പാത്തതായിരുന്നു കാരണം. വഴക്കിനിടയില്‍ ഇയാള്‍ അമ്മയെ അരിവാളുകൊണ്ട് വെട്ടി. വെട്ടേറ്റ് നിലത്തുവീണ 55 കാരി തല്‍ക്ഷണം മരിച്ചു. സംഭവത്തിന് ശേഷം പ്രതി അമിതമായി ഉറക്കഗുളിക കഴിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.