മിഠായിത്തെരുവിലെ മരണം ആയുധമാക്കി സി പി എം, വയോധികന്‍ കുഴഞ്ഞുവീണത് ഗവര്‍ണര്‍ എത്തുന്നതിന് മുമ്പ്, ആശുത്രിയിലെത്തിക്കാന്‍ വൈകിയിട്ടില്ലെന്ന് പൊലീസും

Kerala

കോഴിക്കോട്: മിഠായിത്തെരുവില്‍ എഴുപതുകാന്‍ കുഴഞ്ഞുവീണ് മരിച്ചത് ഗവര്‍ണര്‍ക്കെതിരെയുള്ള ആയുധമാക്കി സി പി എം. എന്നാല്‍ ഗവര്‍ണര്‍ എത്തുന്നതിന് തൊട്ടുമ്പാണ് കുഴഞ്ഞുവീണതെന്നും ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയിട്ടില്ലെന്നുമാണ് പൊലീസ് പറയുന്നത്. എന്നിട്ടും സി പി എമ്മും മന്ത്രിമാരും എഴുപതുകാരന്റെ മരണം ഗവര്‍ണര്‍ക്കെതിരെ ഉപയോഗിക്കുകയാണ്.

മിഠായിത്തെരുവില്‍ എഴുപതുകാരന്‍ കുഴഞ്ഞുവീണു മരിച്ച സംഭവത്തിന്റെ ഉത്തരവാദി ഗവര്‍ണര്‍ ആണെന്നാണ് സി പി എം ആരോപിക്കുന്നത്. ചേവായൂര്‍ സ്വദേശി അശോകന്‍ അടിയോടിയാണ് കുഴഞ്ഞുവീണ് മരിച്ചത്. ഗവര്‍ണര്‍ മിഠായിത്തെരുവില്‍ എത്തിയതു നിമിത്തമുണ്ടായ അപ്രതീക്ഷിത ജനത്തിരക്കും ഗതാഗത തടസവും നിമിത്തം ആശുപത്രിയിലെത്തിക്കാന്‍ വൈകിയതാണ് അശോകന്‍ അടിയോടിയുടെ മരണകാരണമെന്ന് സി പി എം പറയുന്നത്.

തിങ്കളാഴ്ച ഉച്ചയോടെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മിഠായിത്തെരുവിലൂടെ ഇറങ്ങി നടന്നത്. ഇതിനു തൊട്ടുമുന്‍പാണ് അശോകന്‍ കുഴഞ്ഞുവീണത്. ഗവര്‍ണര്‍ എത്തുന്നതിന് അഞ്ചു മിനിറ്റു മുന്‍പായിരുന്നു സംഭവം. എല്‍ ഐ സി ബസ് സ്‌റ്റോപ്പില്‍ നില്‍ക്കുന്നതിനിടെയാണ് അശോകന്‍ കുഴഞ്ഞുവീണത്.