മേലുകാവ്: വാളകം സെന്റ് ലൂക്ക്സ് സി എസ് ഐ ചര്‍ച്ചിന്റെ സെസ്ക്വിസെന്റനിയല് ജൂബിലിയും പൊതു സമ്മേളനവും മാണി സി കാപ്പന് എം എല്‍ എ ഉദ്ഘാടനം ചെയ്തു. ബിഷപ്പ് വി എസ് ഫ്രാന്‍സീസ് അധ്യക്ഷത വഹിച്ചു. പി എല്‍ ജോസഫ്, ഷോണ്‍ ജോര്‍ജ്, ബിന്ദു സെബാസ്റ്റ്യന്‍, ജെയിംസ് മാമ്മന്‍, റവ റ്റി ജെ ബിജോയി, വര്‍ഗീസ് ജോര്‍ജ്, പി സി മാത്യുകുട്ടി, റവ. മാക്സിന് ജോണ്‍, ഫാ തോമസ് കൊച്ചോടത്തില്, റവ റോയ്മോന് പി ജെ, റവ പി വി ആന്‍ഡ്രൂസ്, ജെയിംസ് മാമ്മന്‍, റവ. ബെന്‍ ആല്‍ബര്‍ട്ട്, സി എ ഹെസക്കിയേല്‍ എന്നിവര്‍ പ്രസംഗിച്ചു.
