ഐ എസ് എം സംസ്ഥാന സമ്മേളനത്തിന് പ്രൗഢോജ്ജ്വല തുടക്കം

Eranakulam

കൊച്ചി: കേരളാനദ്‌വത്തുല്‍ മുജാഹിദീനിന്റെ യുവഘടകമായ ഐ എസ് എമ്മിന്റെ സംസ്ഥാന സമ്മേളനത്തിന് എറണാകുളം കലൂര്‍ ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ പ്രൗഢോജ്ജ്വല തുടക്കം. ‘ നേരാണ് നിലപാട് ‘ എന്ന പ്രമേയവുമായി നടക്കുന്ന സമ്മേളനം ഫലസ്തീന്‍ അംബാസഡര്‍ എച്ച്. ഇ അദ്‌നാന്‍ അബു അല്‍ ഹൈജ ഉദ്ഘാടനം ചെയ്തു. രാജ്യ പുരോഗതിയുടെ മുന്നണിപ്പോരാളികളായി യുവാക്കള്‍ കര്‍മ്മരംഗത്തുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.

സമൂഹത്തോടും രാജ്യത്തോടും പ്രതിബദ്ധതയില്ലാതെ സ്വാര്‍ത്ഥ ചിന്തകളിലേക്ക് യുവത്വം വഴിമാറുന്നത് അത്യന്തം അപകടകരമാണ്. യുവാക്കള്‍ എല്ലാ നന്‍മകളുടെയും പ്രചാരകരും പ്രയോക്താക്കളുമാവണം. ഫലസ്തീന്‍ ജനതയുടെ അസ്ഥിത്വത്തെ ചോദ്യം ചെയ്യുന്നത് കടുത്ത അനീതിയാണമെന്നും ഇതിനെതിരാണ് അന്താരാഷ്ട്ര ജനത നിലകൊള്ളുന്നത്. ഫലസ്തീനികള്‍ക്ക് വേണ്ടി കേരള ജനത നല്‍കിയ വലിയ ഐക്യദാര്‍ഢ്യം ആശാവഹമാണെന്നും അദ്ദേഹം പറഞ്ഞു.

നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഇന്ത്യന്‍ ബഹുസ്വരതയുടെയും സഹവര്‍ത്തിത്വത്തിന്റെ യും ബാലപാഠങ്ങള്‍ സ്‌കൂള്‍ വിദ്യാഭ്യാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊണ്ട് പുതിയ തലമുറയില്‍ മാനവിക മൂല്യങ്ങളും മനുഷ്യ സൗഹാര്‍ദ്ദവും വളര്‍ത്തിയെടുക്കണം എന്ന് ഐ എസ് എം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.

സ്വാഗത സംഘം ചെയര്‍മാന്‍ റഷീദ് ഉസ്മാന്‍ സേട്ട് അദ്ധ്യക്ഷത വഹിച്ചു. ടി.ജെ. വിനോദ് എം.എല്‍.എ, കൊച്ചി മേയര്‍ എം. അനില്‍കുമാര്‍, കേരള വഖഫ് ബോഡ് ചെയര്‍മാര്‍ അഡ്വ: എം.കെസക്കീര്‍, കെ.എന്‍.എം സംസ്ഥാന സെക്രട്ടറി പാലത്ത് അബ്ദു റഹ് മാന്‍ മദനി, എം.എസ്.എം സംസ്ഥാന പ്രസിഡണ്ട് അമീന്‍ അസ് ലഹ്, അബ്ദുല്‍ വഹാബ് സ്വലാഹി, ശിഹാബ് തൊടുപുഴ ,അന്‍ഫസ് നന്മണ്ട പ്രസംഗിച്ചു. സോവനീര്‍ പ്രകാശനം ടി പി എം ഇബ്രാഹിം ഖാന്‍ ഹംസ പറക്കാടിനു നല്‍കി നിര്‍വഹിച്ചു.

തുടര്‍ന്ന് നടന്ന ഫാമിലി സമ്മിറ്റില്‍ കെ.എന്‍.എം വൈസ് പ്രസിഡണ്ട് എഛ്. ഇ മുഹമ്മദ് ബാബു സേട്ട് അദ്ധ്യക്ഷത വഹിച്ചു. അലിശാക്കിര്‍ മുണ്ടേരി, അംജദ് അന്‍സാരി, ഹാഫിദുര്‍ റഹ് മാന്‍ പുത്തൂര്‍ എന്നിവര്‍ വിഷയാവതരണം നടത്തി. ജാസിര്‍ രണ്ടത്താണി സ്വാഗതവും ശംസീര്‍ കൈതേരി നന്ദിയും പറഞ്ഞു.

സമാപന ദിവസമായ ഇന്ന് 18 സെഷനുകളില്‍ പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും. ഓള്‍ ഇന്ത്യ അഹ്‌ലെ ഹദീസ് സെക്രട്ടറി മൗലാനാ ശമീം അഖ്തര്‍ നദ് വി ഉദ്ഘാടനം ചെയ്യും. വിവിധ സെഷനുകളിലായി സൗദി എംബസി അറ്റാഷെ ശൈഖ് ബദര്‍ നാസിര്‍ അല്‍ അനസി, മന്ത്രി പി.രാജീവ് ,പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ , കെ.എന്‍.എം പ്രസിഡണ്ട് ടി.പി. അബ്ദുല്ലക്കോയ മദനി, വി.കെ സകരിയ്യ ദുബൈ സി.ആര്‍ മഹേഷ് എം.എല്‍.എ തുടങ്ങിയവര്‍ സംബന്ധിക്കും. സമാപനമായി നടക്കുന്ന തീം കോണ്‍ഫ്രന്‍സില്‍ കെ.ജെ.യു ജന: സെക്രട്ടറി . ഹനീഫ് കായക്കൊടി , എം.എം അക്ബര്‍, അബ്ദുസ്സലാം മോങ്ങം, ശരീഫ് മേലേതില്‍, ശുക്കൂര്‍ സ്വലാഹി, മുസ് ത്വഫാ തന്‍വീര്‍ പ്രസംഗിക്കും .സമ്മേളനം ഇന്ന് നാളെ ഞായറാഴ്ച സമാപിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി രജിസ്റ്റര്‍ ചെയ്ത ഇരുപതിനായിരം യുവാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.