കല്പറ്റ: ബോബി ചെമ്മണ്ണൂരിന്റെ മേപ്പാടിയിലെ ഭൂമി ഇടപാട് അനധികൃതമെന്ന് പരാതി. നിയമവിരുദ്ധ ഭൂമി കയ്യേറ്റത്തിനെതിരെ പ്രതിഷേധവുമായി CPI (ML) റെഡ് സ്റ്റാര്‍ ജനുവരി 16ന് വൈത്തിരി താലൂക്ക് ഓഫീസ് പൊതുജന ധര്‍ണ ആഹ്വാനം ചെയ്തു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം പി കുഞ്ഞിക്കണാരന്‍ ഇത് സംബന്ധിച്ചിറക്കിയ അറിയിപ്പില്‍ ബോബി പ്രഖ്യാപിച്ച പുതുവത്സര പരിപാടിയില്‍ നിന്ന് ഗയികയായ റിമി ടോമി മാറിനില്‍ക്കണമെന്ന് ആവശ്യപ്പെട്ടു. കുറിപ്പിന്റെ പൂര്‍ണ രൂപം താഴെ.
റിമി ടോമി ജനങ്ങള്‍ സ്‌നേഹിക്കുന്ന കലാകാരിയും അനുഗ്രഹീത ഗായികയുമാണ്. ജന ദ്രോഹകരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കുന്ന ബോബി ചെമ്മണ്ണൂരിന്റെ (ബോച്ചേട്രസ്റ്റ്) ക്ഷണം സ്വീകരിച്ച് പുതുവത്സര ആഘോഷത്തിന്റെ ഭാഗമായ മേപ്പാടിയിലെ നിര്‍ദ്ദിഷ്ട റിസോര്‍ട്ടില്‍ നടത്തുന്ന ഗാനമേളയില്‍ പങ്കെടുക്കാനുള്ള റിമിയുടെ തീരുമാനത്തില്‍ പുന:പരിശോധന നടത്തണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുകയാണ്.

ജീര്‍ണ്ണ മുതലാളിത്തത്തിന്റെ ജുഗു പ്‌സാ വഹമായ കോമാളിത്ത ത്തനപ്പുറത്ത് വളരെ ഗൗരവവായ നിയമ ലംഘനം പ്രവര്‍ത്തനങ്ങളാണ് അദ്ദേഹത്തിന്റെ മേല്‍ ആരോപണങ്ങളായി ഉയര്‍ന്നുവന്നു കൊണ്ടിരിക്കുന്നത്. ഒന്നാമതായി ആദ്ദേഹം പുതുവത്സര ആഘോഷം പ്രഖ്യാപിച്ചിരിക്കുന്ന മേപ്പാടി ചുളുക്കയിലെ ആയിരം ഏക്കര്‍ തോട്ടം ,തോട്ടമുടമസ്ഥതയില്ലാത്തവരില്‍ നിന്നും നിയമവിരുദ്ധമായി വാങ്ങിയ ഭൂമിയാണ്. ഒരു നൂറ്റാണ്ടിന് മുമ്പ് ബ്രിട്ടീഷ് കമ്പനി ജന്മിമാരില്‍ നിന്നു പാട്ടത്തിനെടുത്തതും 47 ലെ സ്വാതന്ത്ര്യ സമ്പാദനത്തിന് ശേഷം ബ്രട്ടീഷുകാര്‍ ഉപേക്ഷിച്ചു പോയതുമായ ആദിവാസികളുടെ പൈതൃക ഭൂമിയാണ്. കേരളത്തിലെ ഭൂപരിഷ്‌കരണനിയമ പ്രകാരം തോട്ടം വ്യവസായത്തിന്റെ സാധ്യതയെ മാനിച്ച്, ലക്ഷക്കണക്കായ കേരളത്തിലെ തോട്ടംതൊഴിലാ കളുടെ തൊഴില്‍ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുമാണ് ഭൂപരിധി നിയമത്തില്‍ ഇളവ് ചെയതുകൊണ്ട് തോട്ടംമേഖലയെ സംരക്ഷിക്കാന്‍ അന്നു തയാറിയത്.
വയനാട്ടില്‍ മാത്രമായി 49 തോട്ടങ്ങളിലായി 60000 ഏക്കര്‍ ഭൂമി കേരള സര്‍ക്കാറില്‍ നിയമപരമായി നിക്ഷിപ്തമായ ഭൂമിയാണ് പൈതൃക ഭൂമിയെന്ന പോല്‍ ക്രയ വിക്രയം ചെയ്യാനുള്ള അവകാശം ഒരു തോട്ടം നടത്തിപ്പുകാര്‍ക്കുമില്ല. ബോബി ചെമ്മണ്ണൂര്‍ വാങ്ങി എന്നു പറയുന്ന 1000 ഏക്കര്‍ ഭൂമിക്ക് നിയമപരമായ ഒരു പിന്‍ബലവുമില്ല. ആയിരക്കണക്കിനു തോട്ടംതൊഴിലാളികളുടെ തൊഴില്‍ സാധ്യതകളെ അട്ടിമറിച്ചു നടക്കുന്ന ഭൂമി വില്‍പനയും തരം മാറ്റലും അനധി വിദൂരമായ ഭാവിയില്‍ വയനാട്ടിലെ തോട്ടം തൊഴിലാളി കുടുംബങ്ങളെ പട്ടിണി മരണങ്ങളിലേക്ക് നയിക്കും. സംഘടിതമായ തൊഴില്‍ സമരങ്ങളിലൂടെ തോട്ടം തൊഴിലാളികളുടെ വിവിധങ്ങളായ അവകാശങ്ങള്‍ അംഗീകരിക്കപ്പെട്ട തൊഴില്‍ വ്യവസ്ഥയെ തകര്‍ത്തു കൊണ്ട് റിസോട്ടിലെ പശു വളര്‍ത്താന്‍ തൊഴിലാളികളെ നിയമിക്കാമെന്നാണ് ബോച്ചേട്രസ്റ്റിന്റെ വാഗ്ദാനം. ഇത് തുടര്‍ന്നാല്‍ സര്‍ക്കാറില്‍ നിക്ഷിപ്തമായ ഭൂമിയെല്ലാം മാഫിയകളുടെ കൈകളിലെത്താന്‍ താമസമില്ല. മുഖ്യമന്ത്രിയുടെ മരുമകന്റെ ടൂറിസം വ്യവസായം വയനാട് ജില്ലയെ സമ്പൂര്‍ണ്ണ തകര്‍ച്ചയിലേക്കാണ് എത്തിക്കുക.
റിമ ടോമി യുടെ ജനപ്രീതിയെ മുതലെടുത്തു കുറ്റകരമായ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ മറച്ചുവെക്കാനാണ് ബോബി ചെമ്മണ്ണൂര്‍ റിമയെ കരുവാക്കുന്നത്. അതുകൊണ്ടാണ് റിമാ ഈ പരിപാടിയില്‍ പങ്കാളിയാകരുതെന്നു വിനീതമായി ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിക്കുന്നത്.