ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കി

Eranakulam

പിറവം: ഭാര്യയെ വെട്ടിക്കൊന്നശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. പിറവത്താണ് സംഭവം. കക്കാട്ട് നെടിയാനിക്കുഴി തറമറ്റത്ത് വീട്ടില്‍ ബേബിയാണ് ഭാര്യ സ്മിതയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.

ഇവരുടെ രണ്ട് പെണ്‍മക്കള്‍ക്കും വെട്ടേറ്റിട്ടുണ്ട്. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.