നാടന്‍പാട്ട് കലാകാരിയായ ബിരുദ വിദ്യാര്‍ത്ഥിനി വീട്ടില്‍ മരിച്ച നിലയില്‍

Eranakulam

കൊച്ചി: നാടന്‍പാട്ട് കലാകാരിയായ മഹാരാജാസ് കോളജ് വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. കുമ്പളങ്ങി സ്വദേശിനി ആര്യ ശിവജിയെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വാതില്‍ തുറക്കാതിരുന്നതോടെ ചവിട്ടിപ്പൊളിച്ച് പരിശോധിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്.

മഹാരാജാസ് കോളജില്‍ രണ്ടാംവര്‍ഷ ബി എ മലയാളം വിദ്യാര്‍ഥിനിയാണ്. നാടന്‍പാട്ട് സംഘങ്ങള്‍ക്കൊപ്പം പ്രോഗ്രാമുകള്‍ അവതരിപ്പിച്ചിരുന്നു. മുളകള്‍ കൊണ്ടും കുരുത്തോല കൊണ്ടും കലാരൂപങ്ങള്‍ ഉണ്ടാക്കുന്നതിലും മിടുക്കിയായിരുന്നു.