കണ്ണൂര്‍: അഴീക്കോട് ചാല്‍ ബീച്ചില്‍ ഫുട്‌ബോള്‍ കളിക്കാനെത്തിയ യുവാവ് തിരയില്‍പ്പെട്ട് മരിച്ചു. മുണ്ടേരി സ്വദേശി മുനീസ് ആണ് മരിച്ചത്. കൂട്ടുകാരോടൊപ്പമായിരുന്നു മുനീസ് ഫുട്‌ബോള്‍ കളിക്കുന്നതിനായി ബീച്ചിലെത്തിയത്.
പിന്നാലെ, കടലില്‍ കുളിക്കാനിറങ്ങിയപ്പോള്‍ രണ്ട് യുവാക്കള്‍ തിരയില്‍പ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഫൈസീര്‍ നിലവില്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടമുണ്ടായതിന് പിന്നാലെ ലൈഫ് ഗാര്‍ഡ് ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മുനീസ് മരണപ്പെടുകയായിരുന്നു.