‘ഹജ്ജറിവുകള്‍’ പ്രകാശനം ചെയ്തു

Kannur

കണ്ണൂര്‍: കെ എന്‍ എം മര്‍കസുദ്ദഅവ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ശംസുദ്ദീന്‍ പാലക്കോട് രചിച്ച ഹജ്ജറിവുകള്‍ എന്ന പുസ്തകം കണ്ണൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ കെ ശബീന പ്രകാശനം ചെയ്തു. കേരള വഖ്ഫ് ബോഡ് അംഗം അഡ്വ. പി വി സൈനുദ്ദീന്‍ പുസ്തകത്തിന്റെ ആദ്യ കോപ്പി ഏറ്റുവാങ്ങി.

കണ്ണൂര്‍ സഹായി കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന പ്രകാശനച്ചടങ്ങില്‍ കെ എന്‍ എം മര്‍കസുദ്ദഅവാ ജില്ലാ പ്രസിഡണ്ട് സി സി ശകീര്‍ ഫാറൂഖി അധ്യക്ഷത, വഹിച്ചു. ഡെപ്യൂട്ടി മേയര്‍ കെ ശബീന, വഖഫ് ബോര്‍ഡ് അംഗം അഡ്വ. പി വി സൈനുദ്ദീന്‍, ശംസുദ്ദീന്‍ പാലക്കോട്, ഫൈസല്‍ ചക്കരക്കല്‍, കെ പി ഹസീന എന്നിവര്‍ പ്രസംഗിച്ചു. മശ്ഹൂദ് നടാല്‍ ഹജ്ജനുഭവങ്ങള്‍ പങ്കുവെച്ചു.