തിരുവനന്തപുരം: തെരഞ്ഞെടുത്ത നാലു ലോകസിനിമകളുടെ പ്രദര്‍ശനവുമായി ബാനര്‍ ഫിലിം സൊസൈറ്റിയുടെ ഈ മാസത്തെ ചലച്ചിത്ര പ്രദര്‍ശനം 14ാം തീയതി ഞായറാഴ്ച്ച വഴുതക്കാട് ലെനിന്‍ ബാലവാടിയില്‍ നടക്കും.
രാവിലെ 9.30ന് മിലോ റാഡോവിച്ച് സംവിധാനം ചെയ്ത സെര്‍ബിയന്‍ ചിത്രം ട്രെയിന്‍ െ്രെഡവേര്‍സ് ഡയറി പ്രദര്‍ശിപ്പിക്കും. 11നു മാര്‍ക്കോ ബെല്ലോഷിയോ സംവിധാനം ചെയ്ത ഇറ്റാലിയന്‍ ചിത്രം വിന്‍സെറെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.
ഉച്ച കഴിഞ്ഞു 2നു പലസ്തീനിയന്‍ ചിത്രം 200 മീറ്റേര്‍സ് പ്രദര്‍ശിപ്പിക്കും. അമീന്‍ നെയ്‌ഫെ ആണ് സംവിധാനം. സൈലന്‍സ്ഡ് ആണ് അവസാന ചിത്രം. ഹ്വങ്ങ് ഡോങ്ങ് ഹ്യുക്ക് സംവിധാനം ചെയ്ത ഈ കൊറിയന്‍ ചിത്രം വൈകുന്നേരം 3.45 നാണ് പ്രദര്‍ശിപ്പിക്കുക.