രാജ്യാന്തര ഡോക്യുമെന്‍ററി ഹ്രസ്വ ചലച്ചിത്രമേളയ്ക്ക് ഇന്ന് വൈകിട്ട് 6ന് കൈരളി തിയേറ്ററിൽ തിരിതെളിയും

Thiruvananthapuram

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമി സംഘടിപ്പിക്കുന്ന 16-ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേളയ്ക്ക് ഇന്ന് വൈകിട്ട് 6ന് കൈരളി തിയേറ്ററിൽ തിരിതെളിയും. ആന്റണിരാജു എം.എൽ.എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം നിർവ്വഹിക്കും.

ഡോക്യുമെന്ററി രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ലൈംഅച്ചീവ്മെന്റ് അവാ ർഡ് ബേഡി ബ്രദേഴ്സിന് (നരേഷ് ബേഡി, രാജേഷ് ബേഡി) നൽകും.2 ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ്പുരസ്കാരം, ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത് ആമുഖ പ്രഭാഷണം നടത്തും.

ഫെസ്റ്റിവൽ ബുക്കിന്റെ പ്രകാശനം മേയർ ആര്യാ രാജേന്ദ്രൻ, ഫിക്ഷൻ വിഭാഗം ജൂറി ചെയർപേഴ്സൺ ഉർമി ജുവേക്കർക്ക് നൽകിയും ഡെയ്ലി ബുള്ളറ്റിന്റെ പ്രകാശനം ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ.കരുൺ, നോ ൺ ഫിക്ഷൻ വിഭാഗം ജൂറി ചെയർമാൻ രാകേഷ് ശർമ്മയ്ക്കു നൽകിയും നിർവഹിക്കും. അഡീ ഷണൽ ചീഫ് സെക്രട്ടറി ഡോ.രാജൻ എൻ. ഖോബ്രഗഡെ, ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാർ, ശിൽപ്പ റാന ഡെ, ആർ.പി.അമുദൻ, സെക്രട്ടറി സി.അജോയ് എന്നിവർ പങ്കെടുക്കും.

റൗൾ പൈക്ക് സംവിധാനം ചെയ്ത ‘ഏണസ്റ്റ് കോൾ: ലോസ്റ്റ് ആൻഡ് ഫൗണ്ട്’ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കും. ഈ വർഷത്തെ കാൻ മേളയിൽ മികച്ച
ഡോക്യുമെന്ററിക്കുള്ള ഗോൾഡൻ ഐ പുരസ്കാരം നേടിയ ചിത്ര മാണിത്.

ഇന്നുമുതൽ 31വരെ രാവിലെ 9 മുതൽ കൈരളി, ശ്രീ,നിള തിയേറ്ററുകളിൽ നടക്കുന്ന മേളയിൽ 54 രാജ്യങ്ങളിൽ നിന്നുള്ള 335 സിനിമകൾ പ്രദർശിപ്പിക്കും.