കടയടപ്പ് സമരത്തിന് പിന്തുണ, ചെറുകിട ക്വാറി ക്രഷർ അസോസിയേഷൻ

Wayanad

വ്യാപാരി വ്യവസായി ഏകോപന സമിതി പിബ്രവരി 13 – ന് ആഹ്വാനം ചെയ്ത
സംസ്ഥാന കടയടപ്പ് സമരത്തിന് പിന്തുണ പ്രഖ്യാപിക്കുന്നതായി ചെറുകിട ക്വാറി ക്രഷർ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം. കെ. ബാബു, പ്രസിഡൻ് എൻ.വി പൗലോസ് കുട്ടി എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
നികുതികളും ഫീസുകളും ഭീമമായി വർദ്ധിപ്പിച്ചു കൊണ്ടിരിക്കുന്നു.
വ്യവസായ സ്ഥാപനങ്ങൾ നടത്തി കൊണ്ടുപോകാൻ കഴിയുന്നില്ല.
ഫീസുകളുടെയും, പിഴയുടെയും പേരിൽ സർക്കാർ നടത്തുന്നത് അശാസ്ത്രീയ നീക്കങ്ങളാണ്. ഇത് വ്യവസായികളോടുള്ള യുദ്ധപ്രഖ്യാപനമാണെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
നിരവധി തവണ അസോസിയേഷൻ ഭാരവാഹികളുമായി ചർച്ച നടത്തുകയും നല്കിയ ഉറപ്പുകളൊന്നും പാലിക്കപ്പെടുകയ്യം ചെയ്തില്ല.
ഇത് സർക്കാർ വ്യവസായികളോട് നടത്തുന്ന വഞ്ചനയാണ്.
പുതിയ ചട്ട ഭേദഗതി സംസ്ഥാനത്തെ ക്വാറി ക്രഷർ വ്യവസായത്തിന് അന്ത്യം കുറിക്കും, ഖനനവുവസായം അന്യസംസ്ഥാന ലോബികൾക്ക് തീറെഴുതാനുള്ള നീക്കമാണിതിന് പിന്നിൽ
ചെറുകിട ക്വാറി, ക്രഷർ വ്യവസായികളെയും
നിഷ് കാസനം ചെയ്യുന്ന നയത്തിൽ നിന്ന് സർക്കാർ പിന്തിരായാത്ത പക്ഷം സ്ഥാപനങ്ങൾ അനിശ്ചിത കാലത്തേക്ക് അടച്ചിടുമെന്നും നിയമപരമായ മാർഗ്ഗങ്ങൾ സ്വീകരിക്കുമെന്നും, വ്യാപാരികളുടെ കടയടപ്പ് സമരത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുന്നതായും ഭാരവാഹികൾ പ്രസ്താവനയിൽ
പറഞ്ഞു.