വിദ്യാഭ്യാസ പ്രശ്‌നങ്ങളെ നിസാരവത്കരിക്കുന്ന സര്‍ക്കാര്‍ സമീപനം ഖേദകരം: എസ് എസ് എഫ്

Wayanad

കല്പറ്റ: വിദ്യാഭ്യാസ പ്രശ്‌നങ്ങളെ നിസാരവത്കരിക്കുന്ന സര്‍ക്കാര്‍ സമീപനം ഖേദകരമെണെന്ന് എസ് എസ് എഫ് വയനാട് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു കോട്ടനാട് നടന്ന ജില്ലാ അനലൈസ ക്യാമ്പിലാണ് പ്രെമേയം പാസ്സാക്കിയത്. എസ് എസ് എല്‍ സി, പ്ലസ്ടു റിസള്‍ട്ട് വന്ന സാഹചര്യത്തില്‍ തുടര്‍ വിദ്യാഭ്യാസത്തിന് മതിയായ സീറ്റില്ലാതെ അനേകം വിദ്യാര്‍ത്ഥികളാണ് മുന്നോട്ടുള്ള പഠനത്തിന് തടസ്സം നേരിടുന്നത്. ജില്ലയില്‍ ആവശ്യമായ സീറ്റുകള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം. ജില്ലയിലെ വിദ്യാഭ്യാസ മേഖലയില്‍ വിജയശതമാനത്തിന് ആനുപാതികമായ തുടര്‍ പഠന സാഹചര്യം അത്യാവശ്യമാണ്. ക്ലാസ് മുറികളില്‍ കൂടുതല്‍ കുട്ടികളെ പ്രവേശിപ്പിക്കുന്നത് യഥാര്‍ത്ഥ പരിഹാരമല്ലെന്നും ശാസ്ത്രീയ പരിഹാരമാണ് ആവശ്യമെന്നും എസ് എസ് എഫ് ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി അബി ഉക്കാശ നഈമി വെണ്ണിയോട് പ്രമേയം അവതരിപ്പിച്ചു.

ജില്ലാ അനലൈസ എസ് വൈ എസ് ജില്ലാ പ്രസിഡന്റ് ബഷീര്‍ സഅദി നെടുങ്കരണ ഉദ്ഘാടനം ചെയ്തു എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം തജ്മല്‍ മോങ്ങം വിഷയാവതരണം നടത്തി. ഇയാസ് തൃശൂര്‍, നംമ്ഷാദ് കാസര്‍കോട്, സഅദ് ഖുതുബി, ഹാരിസ് റഹ്മാന്‍, ഷബീറലി, റംഷാദ് ബുഖാരി, ബഷീര്‍ കുയിനിലം, ജമാല്‍ സുല്‍ത്താനി, ആബിദ് പിലാക്കാവ്, ജവാദ് ഹസനി, മുനീര്‍ നിസാമി, ഹംസ കുട്ടി സഖാഫി തുടങ്ങിയവര്‍ ചര്‍ച്ചക്ക് നേതൃത്വം നല്‍കി.