മുജാഹിദ് സമ്മേളനം, എന്തൊക്കെ കാണാനുണ്ട്

Kerala

കരിപ്പൂര് (വെളിച്ചം നഗര്‍): കരിപ്പൂരില്‍ നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ നിരവധി പ്രദര്‍ശനങ്ങളും പവലിയനുകളും ഒരുക്കിയിട്ടുണ്ട്്. നൂറോളം വാണിജ്യ സ്റ്റാളുകളും സമ്മേളനത്തിലുണ്ട്്.

കാര്‍ഷിക മേള, കിഡ്‌സ് പോര്‍ട്ട്, ദി മെസേജ് എക്‌സിബിഷന്‍, ബുക്‌സ്റ്റാള്‍ജിയ, എബിലിറ്റി എക്‌സ്‌പോ, കെയര്‍ഹോം പവലിയന്‍, മെമന്റോസ്് എന്നിവയാണ് സമ്മേളനത്തിലെ പ്രധാന ആകര്‍ഷണങ്ങള്‍.

കിഡ്സ് പാര്‍ക്ക് : കുട്ടികള്‍ക്കുള്ള പ്രത്യേക ഇടമാണ്, രണ്ടുമണിക്കൂറോളം കുട്ടികള്‍ക്ക് വിനോദത്തിനും പഠനത്തിനുമുള്ള ഇടമാണിവിടം. 15000 ചതുരശ്ര അടി വിസ്തൃതിയുള്ള പ്രത്യേക പവിലിയനില്‍ നടക്കുന്ന കിഡ്സ് പോര്‍ട്ടില്‍ അഞ്ച് മുതല്‍ 12 വയസ്സ് വരെയുള്ള കുട്ടികള്‍ക്കാണ് പ്രവേശം. പൂര്‍ണ്ണമായും എയര്‍പോര്‍ട്ട് മാതൃകയിലാണ് കിഡ്സ് പോര്‍ട്ടിലെ ക്രമീകരണങ്ങള്‍ സംവിധാനിച്ചിരിക്കുന്നത്. വിജ്ഞാനവും, വിനോദവും കോര്‍ത്തിണക്കിയ ആകര്‍ഷകമായ കാഴ്ചകള്‍, കളികള്‍, പ്ലേലാന്‍ഡ്, കിഡ്സ് എക്സ്പോ, എ ഐ, റോബോട്ടിക്സ് തുടങ്ങി നിരവധി ഇനങ്ങള്‍ കിഡ്സ് പോര്‍ട്ടില്‍ ഒരുക്കിയിട്ടുണ്ട്. പരിശീലനം നേടിയ അഞ്ഞൂറിലധികം വളണ്ടിയര്‍മാര്‍ കിഡ്സ് പോര്‍ട്ടില്‍ സേവനം ചെയ്യുന്നു.

കാര്‍ഷിക മേള: കാര്‍ഷിക സംസ്‌കൃതി പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്ന കാര്‍ഷിക മേളയില്‍ ഫ്ലവര്‍ ഷോ, തൈകളുടെയും വിത്തിനങ്ങളുടെയും പ്രദര്‍ശനവും വില്പനയും, മണ്‍പാത്ര നിര്‍മ്മാണം, ഫോട്ടോ എക്സിബിഷന്‍, ചെറുധാന്യങ്ങള്‍ തുടങ്ങി നാല്പതോളം വൈവിധ്യമാര്‍ന്ന വിഷയത്തിലാണ് കാര്‍ഷിക മേള സംഘടിപ്പിച്ചിരിക്കുന്നത്. ഖുര്‍ആന്‍ പരാമര്‍ശിച്ച ഭക്ഷ്യവസ്തുക്കളുടെ പ്രദര്‍ശനവും കാര്‍ഷിക മേളയിലുണ്ട്. ഐ എസ് എമ്മിന്റെ പരിസ്ഥിതി വിഭാഗമായ ബ്രദര്‍നാറ്റ് ആണ് കാര്‍ഷിക മേളയുടെ സംഘാടകര്‍.

മെസേജ് എക്‌സിബിഷ: പ്രപഞ്ച വിസ്മയങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകള്‍ മെസേജ് എക്‌സിബിഷനില്‍ ഒരുക്കിയിരിക്കുന്നു. പ്രകൃതി പ്രതിഭാസങ്ങള്‍, മനുഷ്യ സൃഷ്ടിപ്പിന്റെ വിവിധ തലങ്ങള്‍, ആഴക്കടലിലെ ജൈവ വൈവിധ്യങ്ങള്‍, ആകാശ പ്രപഞ്ച വിസ്മയങ്ങള്‍, സസ്യലതാതികള്‍, ജീവി വര്‍ഗങ്ങള്‍ തുടങ്ങി ദൈവിക അസ്തിത്വം ശാസ്ത്രീയ സത്യങ്ങളിലൂടെ ബോധ്യപ്പെടുത്തുന്ന പ്രദര്‍ശനം 16 വരെ നീണ്ടു നില്കും. ദിവസവും കാലത്ത് 11 മുതല്‍ വൈകീട്ട് 8 മണി വരെയാണ് പ്രദര്‍ശനം.പ്രവേശനം സൗജന്യമായിരിക്കും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് പ്രദര്‍ശനം കാണാന്‍ മുന്‍ഗണന ഉണ്ടായിരിക്കും

എബിലിറ്റി എക്സ്പോ: മുജാഹിദ് സമ്മേളന നഗരിയിലെത്തുന്ന ഓരോരുത്തരേയും വിസ്മയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുകയാണ് എബിലിറ്റിയുടെ എക്സ്പോ. കാഴ്ച, കേള്‍വി തുടങ്ങിയ പരിമിതികളാല്‍ അരികുവല്‍ക്കരിക്കപ്പെട്ടവര്‍ തങ്ങള്‍ നിങ്ങളെക്കാള്‍ ഒട്ടും പുറകില്ലെല്ലെന്നും പരിമിതികളെ കഠിന പരിശ്രമത്തിലൂടെ അതിജീവനത്തിന്റെ അവസരങ്ങള്‍ കണ്ടെത്തിയതും ഏവരേയും വിസ്മയിപ്പിക്കുക മാത്രമല്ല ഏറെ ചിന്തിപ്പിക്കുകയും ചെയ്യും.

തിങ്കളാഴ്ച രാവിലെ എബിലിറ്റി എക്സ്പോ തുടങ്ങിയത് മുതല്‍ നല്ല തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. എബിലിറ്റി ഫൗണ്ടേഷന്റെ ബഹുമുഖ പ്രവര്‍ത്തനങ്ങള്‍, നൂതന ആശയങ്ങള്‍, ഉന്നതമായ ലക്ഷ്യങ്ങള്‍, ഭിന്നശേഷി ശാക്തീകരണ രംഗത്ത് അടിയുറച്ച് നിന്ന്് വ്യവസ്ഥാപിതമായ പ്രവരക്#ത്തന ശൈലി, പാര്‍ശ്വവത്ക്കരിക്കപ്പെട്ട ഭിന്നശേഷിക്കാരുടെ ശാരീരിക-മാനസിക-വൈജ്ഢാനിക, നൈപുണ്യ വികസന, ധാര്‍മിക, പുനരധിവാസ മേഖലയിലെ സമ്പൂര്‍ണ പ്രവര്‍ത്തനങ്ങളും അടങ്ങുന്ന സ്റ്റാളുകള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്.

വിവിധ ഭിന്നശേഷി വിഭാഗങ്ങള്‍ അവയുടെ കാരണങ്ങള്‍, പ്രതിരോധ, ചികിത്സ, പരിശീലനം എന്നിവയെ കുറിച്ചും പൊതുജനങ്ങള്‍ക്ക് വിജ്ഞാനവും നല്‍കുന്ന വിവിധ സ്റ്റാളുകളാണ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത്. കാഴ്ച പരിമിതര്‍, ശ്രവണ പരിമിതര്‍, ചലന ശേഷി നഷ്ടപ്പെട്ടവര്‍ എന്നിവരാണ് സ്റ്റാളുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് വിശദീകരണം നല്‍കുന്നത്.

ബുക്ക്സ്റ്റാൾജിയ: കേരളത്തിന്റെ അകത്തും പുറത്തുമുള്ള പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങളുടെ അതിവിശാലമായ ശേഖരങ്ങളോടെയാണ് മെഗാ പുസ്തകമേള ഒരുക്കിയിരിക്കുന്നത്. ഡി.സി, മാതൃഭൂമി, ഒലീവ്, ഐ പി എച്ച്, കെ .എന്‍ . എം ബുക്‌സ്, പൂമരം, ബുക് പ്ലസ്, വചനം, ഗ്രെയ്‌സ്,, ലിപി, അദര്‍, സിന്റില, ഉര്‍വ, ബുക്കഫെ, തുടങ്ങി ഒട്ടേറെ പ്രസാധകര്‍ മേളയില്‍ പങ്കെടുക്കും. മേളയോടനുബന്ധിച് പുസ്തക ചര്‍ച്ച, ഓഥേഴ്സ് മീറ്റ് തുടങ്ങിയ വ്യത്യസ്ത പരിപാടികളും സംഘടിപ്പിക്കും. സമ്മേളനത്തിന്റെ വിവിധ വേദികളിലായി യുവത ബുക്‌സിന്റെ അറുപതോളം പുതിയ പുസ്തകങ്ങള്‍ പ്രകാശിതമാവും.

കെയര്‍ ഹോം പവലിയന്‍: കോഴിക്കോട് കെയര്‍ ഹോമിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന വിപുലമായ പവലിയന്‍ ആണിത്. എല്ലാദിവസവും കിഡ്‌നി ഏര്‍ലി ഇവാലുവേഷന്‍ ക്യാമ്പുകള്‍ ഈ പവലിയനില്‍ നടക്കുന്നു.