സംഭാഷണങ്ങളില്ലാതെ സംഗീതത്തിനു പ്രാധാന്യം നൽകി ബൂമറാങ് ഷോർട് ഫിലിം

Cinema

ഒരേ വീടിനുള്ളിൽ തന്നെ രണ്ടിടങ്ങളിൽ ഒറ്റയ്ക്കായ് പോകുന്ന മുത്തശ്ശിയുടെയും കൊച്ചു മകന്റെയും കഥ പറയുന്ന ബൂമറാങ് ഷോർട് ഫിലിം കുടുംബ ബന്ധങ്ങളിൽ സംഭവിക്കുന്ന വീഴ്ചകളുടെ പ്രതിക്രിയാ പ്രവർത്തനങ്ങൾ തനിയാവർത്തനമായി വരും തലമുറകളിലേയ്ക്കും കടന്നു വരുമെന്നുള്ളത് കൃത്യമായി വരച്ചു കാട്ടുന്നു..
തിരുവനന്തപുരം ജില്ലയിലെ മണ്ണന്തലയിൽ ചിത്രീകരിച്ച ബൂമറാങ് ഷോർട് ഫിലിം സംഭാഷണങ്ങളില്ലാതെ പശ്ചാത്തല സംഗീതത്തിനു പ്രാധാന്യം നൽകിയാണ് അണിയറ പ്രവർത്തകർ പുറത്തിറക്കിയിരിക്കുന്നത്.ചിത്രത്തിന്റെ എഡിറ്റർ കൂടിയായ സിദ്ദിഖ് പ്രിയദർശിനിയുടെ കഥയ്ക്ക് വിജിത്ത് താടിക്കാരൻ തിരക്കഥ രചിച്ചു
ടെലിവിഷൻ സീരിയൽ സഹ സംവിധായകനായ അനന്ദു നെടുമങ്ങാട് സംവിധാനം നിർവ്വഹിച്ചിരിക്കുന്നു.

സീരിയൽ സിനിമ താരം സ്റ്റെല്ല രാജ വരയൻ സിനിമ ഫെയിം നിശ്ചയ് ലാൽ ചലച്ചിത്ര താരം വിനീതദേവദാസ് സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റ് പ്രമോദ് സാമുവൽ, ഫോക് ലോർ അക്കാദമി അവാർഡ് ജേതാവ് അച്യുതൻ ചാങ്കൂർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിലെ അണിയറയിൽ എഡിറ്റിംഗ്,പശ്ചാത്തല സംഗീതം, ശബ്ദമിശ്രണം – സിദ്ദിഖ് പ്രിയദർശിനി, പ്രൊഡക്ഷൻ കൺട്രോളർ- പ്രമോദ്,ലൊക്കേഷൻ മാനേജർ – ജീവൻ
പ്രൊജക്റ്റ്‌ ഡിസൈൻ – മനോജ്‌ മോഹൻ, പി.ആർ.ഒ- റഹിം പനവൂർ
എന്നിവരാണ് പ്രവർത്തിച്ചത്. ഫിലിം ഫെസ്റ്റിവലുകളിൽ വിജയകരമായി പ്രദർശനം നടന്നു കൊണ്ടിരിക്കുകയാണ് ബൂമറാങ് ഷോർട് ഫിലിം..