കോഴിക്കോട്: തിരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചുകൊണ്ട് രാഷ്ട്രീയ ലാഭത്തിന് വേണ്ടി വർഗീയ ചേരിതിരിവുകളുണ്ടാക്കാൻ തല്പര കക്ഷികൾ നടത്തുന്ന ശ്രമങ്ങൾക്കെതിരെ മതേതര സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് കെ.എൻ.എം കോഴിക്കോട് സൗത്ത് ജില്ലാ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. 1991ലെ ഇന്ത്യൻ ആരാധനാലയ സംരക്ഷണ നിയമത്തിന്റെ ലംഘനമാണ് ഗ്യാൻവാപി മസ്ജിദ് സഭവത്തിലൂടെ നടന്നത്. ഇത്തരം സംഭവങ്ങൾ രാജ്യത്തിന്റെ മതേതര ജനാധിപത്യ മൂല്യങ്ങളെ ഇല്ലാതാക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു. കൗൺസിൽ യോഗത്തിൽ ജില്ലാ പ്രസിഡന്റ് സി മരക്കാരുട്ടി അധ്യക്ഷത വഹിച്ചു.
വളപ്പിൽ അബ്ദുസ്സലാം, വി കെ ബാവ, സി എം സുബൈർ, എം എം റസാഖ്, ഇ വി മുസ്തഫ, ഗഫൂർ ഫാറൂഖി, സി സൈതുട്ടി, അസ്ജദ് കടലുണ്ടി, അബ്ദുറഹ്മാൻ മണ്ണിൽ കടവ് എന്നിവർ പ്രസംഗിച്ചു.