കോഴിക്കോട്: തെക്കേപുറത്തെ പുരാതന തറവാടായ ഇടിയങ്ങര കോഴിക്കോടന്‍ വീട് സമ്പൂര്‍ണ കുടുംബ സംഗമം തറവാട് അങ്കണത്തില്‍ നടന്നു. തറവാട്ടിലെ ഏറ്റവും മുതിര്‍ന്ന അംഗം ഹവ്വ ബീവി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ കെ വി അബ്ദുല്‍ നാസര്‍ അധ്യക്ഷത വഹിച്ചു. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളായ ഹവ്വ ബീവി, കെ വി ബഷീര്‍, ഇച്ചാച്ചി കറാണി എന്നിവരെ പോന്നാട അണിയിച്ചു ആദരിച്ചു. പി സി ജംസീര്‍ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി. കെ വി മുഹമ്മദ് ശുഹൈബ്, മമദു കറുത്തേടത്ത്, മുസമ്മില്‍, കെ വി ശംസുദ്ധീന്‍, അല്‍ത്താഫ് എന്നിവര്‍ പ്രസംഗിച്ചു. കണ്‍വീനര്‍ കെ വി സലീം സ്വാഗതവും ഉമ്മര്‍ കറാണി നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുടുംബങ്ങങ്ങളുടെ കലാ കായിക പരിപാടികള്‍ നടന്നു.