പത്തനംതിട്ട: ഏഴാം ക്ലാസുകാരിയെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. മീന്‍കുഴി സ്വദേശി ബിനുവിനെയാണ് പൊലീസ് പിടികൂടിയത്. വിദ്യാര്‍ത്ഥിനിയെ പ്രതി മാസങ്ങളായി പീഡിപ്പിക്കുന്നുവെന്നാണ് പരാതി. സ്‌കൂളിലെ കൗണ്‍സിലിങ്ങിലാണ് പീഡനം നടന്ന വിവരം അറിഞ്ഞത്.
വീട്ടില്‍ ആരുമില്ലാത്ത സമയത്ത് വിദ്യാര്‍ത്ഥിനിയെ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നാണ് മൊഴി. ഇതിന് പിന്നാലെയാണ് ബിനുവിനെ കസ്റ്റഡിയില്‍ എടുത്തത്.