കൈത്തറി മേഖലയ്ക്ക് പ്രോത്സാഹനവുമായി ഡാഡി മഷ്: ലോകത്തിന്‍റെ നെറുകയിലേക്ക് ഇന്ത്യൻ കൈത്തറിയെ എത്തിക്കുക എന്നത് ലക്ഷ്യം

Business

ദുബൈ : അന്യം നിന്നുകൊണ്ടിരിക്കുന്ന കൈത്തറി മേഖലയ്ക്ക്
കൈത്താങ്ങ് ആവുക എന്ന ലക്ഷ്യത്തോടെ ഡാഡി മഷ് രംഗത്ത് . കോട്ടയം പാലാ സ്വദേശിയും പ്രവാസിയുമായ ആൽവിൻ ആണ് ഈ ലക്ഷ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. പാലക്കാട് ജില്ലയിലെ കരിമ്പുഴ തെരുവ് ഗ്രാമത്തിലെ കൈത്തറി മേഖലയിലെ തൊഴിലാളികളാണ് സഹായത്തിനുള്ളത്.

ഷാർജ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പിന്റെ സ്ഥാപക ചെയർമാനും സിഇഒ യും ആയ സർ സോഹൻ റോയി, ഇന്റീരിയർ ഡിസൈനറും പ്രശസ്ത ഫാഷൻ ഡിസൈനറുമായ അഭിനി സോഹൻ റോയിക്കും കൈത്തറി ഉൽപ്പന്നങ്ങൾ കൈമാറി. യുഎഇയിൽ പ്രവർത്തനങ്ങൾ തുടക്കം കുറിക്കുന്നതിന് മുന്നോടിയായിട്ടാണ്ഉൽപ്പന്നങ്ങൾ ഇവർക്ക് സമ്മാനിച്ചത്. ആദ്യമായി യുഎഇയിൽ ഉൽപ്പന്നം സമ്മാനിച്ചതും ഇവർക്കാണ് . ഇവരുടെ മകൾ നിർമ്മാല്യ വിവാഹിതയായ ചടങ്ങിൽ കൈത്തറിക്കലാകാരന്മാർ നെയ്തെടുത്ത കസവു പുടവകൾ അത്ഭുത കാഴ്ചയായിരുന്നു . ” ഇൻഡോ – ഇറ്റാലിയൻ വിവാഹച്ചടങ്ങിൽ കൈത്തറിയുടെ വർണ്ണ വിസ്മയം ” എന്ന തലവാചകത്തിലൂടെ വന്ന വാർത്ത അന്ന് മാധ്യമങ്ങളിൽ സ്ഥാനം ഉറപ്പിച്ചിരുന്നു.

അന്യംനിന്നുകൊണ്ടിരിക്കുന്ന ഇന്ത്യയുടെ പാരമ്പര്യ കലാരൂപമായ കൈത്തറിയുടെ മഹത്വം പ്രചരിപ്പിക്കാനും അതിലൂടെ ഇന്ത്യ എന്ന രാജ്യത്തിലെ നെയ്ത്ത് കലാകാരന്മാരുടെ വൈദഗ്ധ്യം ലോകത്തെ അറിയിക്കാനും ഇതിലൂടെ സാധിക്കുമെന്ന് സർ സോഹൻ റോയ് അഭിപ്രായപ്പെട്ടു . പുതുതലമുറയെ കൈത്തറി മേഖലയിലേക്ക് എത്തിക്കുന്നതിലൂടെ അവർക്ക് മികച്ച രീതിയിലുള്ള വരുമാനം കൈവരും. കൂടുതൽ തൊഴിലവസരങ്ങളും അത് സൃഷ്ടിയ്ക്കും . അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ പ്രീമിയം മെൻസ് വെയറുകൾ കൈത്തറിയിലൂടെ ലോകത്തിന്റെ നെറുകയിൽ എത്തിക്കുക അതിലൂടെ ഇന്ത്യയുടെ ഹാൻഡ്ലൂം പാരമ്പര്യം
കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം എന്ന് ആൽവിൻ പറഞ്ഞു.ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇന്ത്യയുടെ കൈത്തറി പാരമ്പര്യ എത്തിക്കുക കൈത്തറി തൊഴിലാളി ശാക്തീകരണവും പുതുതലമുറയെ കൈത്തറിയിലേക്ക് അടുപ്പിക്കുക എന്നതും പ്രധാന ലക്ഷ്യങ്ങളിൽ ഉണ്ട് എന്നും അദ്ദേഹം പറഞ്ഞു. ബ്ലാക്ക്, വൈറ്റ് നിറങ്ങളിലുള്ള രണ്ട് പ്രീമിയം ഷർട്ടുകൾ ആണ് ഇപ്പോൾ ലോഞ്ച് ചെയ്തിരിക്കുന്നത്. ഭാവിയിൽ കുർത്തകൾ, പാന്റുകൾ, വനിതകളുടെ വസ്ത്രങ്ങൾ തുടങ്ങിയ വസ്ത്രങ്ങൾ കൈത്തറിയിലൂടെ നിർമ്മിക്കും.