ഷേക്സ്പിയർ സിനിമകളുമായി ബാനർ ഫിലിം സൊസൈറ്റി

Thiruvananthapuram

തിരുവനന്തപുരം: ഷേക്സ്പിയർ സൃഷ്ടികളുടെ മികച്ച ചലച്ചിത്രാവിഷ്ക്കാരങ്ങളുമായി മാർച്ച് 17-ാം തീയതി ഞായറാഴ്ച്ച ബാനർ ഫിലിം സൊസൈറ്റിയുടെ ചലച്ചിത്രോത്സവം വഴുതക്കാട് ലെനിൻ ബാലവാടിയിൽ നടക്കുന്നു. മൂന്ന് ക്ലാസിക് ചലച്ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്.

രാവിലെ 9.30 ന് ജോസഫ് എൽ മൻകിവിറ്റ്സ് സംവിധാനം ചെയ്ത ജൂലിയസ് സീസർ പ്രദർശിപ്പിക്കും. 11.30നു വിഖ്യാത ചലച്ചിത്രകാരൻ ഗ്രിഗോറി കോസിൻറ്റ്സെവ് സംവിധാനം ചെയ്ത റഷ്യൻ ചിത്രം ഹാംലറ്റ് പ്രേക്ഷകർക്ക് മുന്നിലെത്തും. ഹാംലറ്റിൻ്റെ ശ്രദ്ധേയമായ റഷ്യൻ ആവിഷ്കരണ മാണ് ഈ ചിത്രം.

ഉച്ച കഴിഞ്ഞ് 2.30 നു ഗ്രിഗോറി കോസിൻ്റ്സെവ് തന്നെ സംവിധാനം ചെയ്ത
കിങ്ങ് ലിയർ പ്രദർശിപ്പിക്കും. ഷേക്സ്പിയർ കൃതികളുടെ ചലച്ചിത്രാവിഷ്ക്കാരം എന്ന നിലയിലും മികച്ച ചിത്രങ്ങൾ എന്ന നിലയിലും ഈ ചിത്രങ്ങളോരോന്നും ഉറപ്പായും സാഹിത്യ – ചലച്ചിത്ര പ്രേമികൾ കണ്ട് ആസ്വദിക്കേണ്ടവ തന്നെയാണ്.