തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോള്‍ 1600 രൂപ കൊടുത്തു വരുന്ന വികലാംഗ വാര്‍ദ്ധക്യകാല വിധവ പെന്‍ഷനുകള്‍ അടിയന്തരമായി 2000 രൂപ ആയി പ്രതിമാസം വര്‍ധിപ്പിക്കണമെന്ന് രാഷ്ട്രീയ ജനതാദള്‍ മുന്‍ കോട്ടയം ജില്ല പ്രസഡന്റും ലോഹ്യ കര്‍മ്മ സമിതി സംസ്ഥാന പ്രസിഡണ്ടുമായ മാന്നാനം സുരേഷ് കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കേരളത്തിലെ വികലാംഗരും പ്രായം ആയവരും ആശ്രയം ഇല്ലാത്തവരുമായ ലക്ഷക്കണക്കിന് പേരാണ് മാസം തോറും കിട്ടുന്ന സംസ്ഥാന സര്‍ക്കാരിന്റെ ഈ പെന്‍ഷന്‍ തുകകൊണ്ട് മരുന്നും മറ്റ് കാര്യങ്ങള്‍ നടത്തുവാനും കാത്തിരിക്കുന്നത്. പെന്‍ഷന്‍ ലഭിക്കുന്നത് കുടുംബ ജീവിതത്തിന് പ്രത്യശ നല്‍കുന്നതാണ് ഇക്കൂട്ടര്‍ക്കെന്ന് മാന്നാനം സുരേഷ് കൂട്ടിച്ചേര്‍ത്തു.
ഇടതു മുന്നണി പെന്‍ഷന്‍ തുക 1600 ആക്കിയത് അഭിനന്ദനാര്‍ഹമാണ്. 2000 രൂപ അടിയന്തരമായി നല്‍കുവാനുള്ള ഉത്തരവ് ആവശ്യപ്പെട്ട് സര്‍ക്കാരിന് നിവേദനം നല്‍കുവാനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതായി മാന്നാനം സുരേഷ് അറിയിച്ചു.