ഹരിഹരൻ ചിത്രം, വമ്പൻ അനൗൺസ്മെൻ്റുമായി കാവ്യാ ഫിലിം കമ്പനി!! കാസ്റ്റിംഗ് കാൾ പുറത്തുവിട്ടു!!

Cinema

സിനിമ വര്‍ത്തമാനം

“2018”, “മാളികപ്പുറം” എന്നി ബ്ലോക്ക്‌ബസ്റ്റർ ചിത്രങ്ങളിലൂടെ മലയാള സിനിമ ലോകത്തു തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രൊഡക്ഷൻ ബാനറാണ് കാവ്യ ഫിലിം കമ്പനി. മലയാള സിനിമയുടെ എക്കാലത്തെയും ലെജൻഡറി ഡയറക്ടർ ഹരിഹരനും കാവ്യ ഫിലിം കമ്പനിയും കൈകോർക്കുന്നു എന്ന വമ്പൻ വാർത്തയാണ് പ്രേക്ഷക ലോകം ശ്രവിച്ചത്. അൻപതിനു മുകളിൽ വർഷങ്ങളുടെ സിനിമ പ്രവർത്തി പരിചയവും, മലയാള സിനിമയുടെ എക്കാലത്തെയും എണ്ണം പറഞ്ഞ സിനിമകൾ ഉൾപ്പടെ അൻപതു ചിത്രങ്ങളുടെ തിളക്കവുമുള്ള ഹരിഹരനും, നിലവിലെ മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയമായ പ്രൊഡക്ഷൻ ബാനറായ കാവ്യാ ഫിലിം കമ്പനിയും ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്.

ഹരിഹരൻ – കാവ്യാ ഫിലിം കമ്പനി ചിത്രത്തിന്റെ കാസ്റ്റിംഗ് കാൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. 25-35 വയസ്സിനിടയിൽ പ്രായമുള്ള ആരോഗ്യ ദൃഡഗാത്രരായ നടന്മാരെയും , 22-30 വയസ്സിനിടയിൽ പ്രായമുള്ള നൃത്ത പ്രാവീണ്യമുള്ള നടികളെയും തേടിയുള്ളതാണ് കാസ്റ്റിംഗ് കാൾ.

‘മാളികപ്പുറം’ എന്ന ചിത്രത്തിന്റെ ഗംഭീര വിജയത്തിന് ശേഷം അഭിലാഷ് പിള്ളയുടെ തിരക്കഥയിൽ ആൻ മെഗാ മീഡിയയും കാവ്യാ ഫിലിം കമ്പനിയും ചേർന്ന് നിർമ്മിക്കുന്ന ആനന്ദ് ശ്രീബാലയാണ് നിലവിൽ കാവ്യ ഫിലിം കമ്പനിയുടേതായി ഇപ്പോൾ നിർമ്മാണം നടക്കുന്ന സിനിമ. വിഷ്ണു വിനയാണ് ആനന്ദ് ശ്രീബാലയുടെ സംവിധായകൻ.