കോഴിക്കോട്: റിയാസ് മൗലവി വധക്കേസിലെ കോടതിവിധി നിരാശാജനകമാണെന്ന് ഐ എസ് എം സംസ്ഥാന ജനറല് സെക്രട്ടറി ഷുക്കൂർ സ്വലാഹി പറഞ്ഞു. റിയാസ് മൗലവിയുടെ ഭാര്യയുടെ കണ്ണീര് കണ്ടു. വല്ലാത്ത നിരാശയും വേദനയും തോന്നുന്നു. റിയാസ് മൗലവി വധക്കേസിലെ പ്രതികളെ വെറുതെ വിട്ട കോടതി വിധി അങ്ങേയറ്റം നിരാശാജനകമാണ്.
പള്ളിയിൽ ഉറങ്ങിക്കിടന്ന നിരപരാധിയായ ഒരാളെ ഫാസിസ്റ്റുകൾ കൊല്ലുന്നതിൻ്റെ പിന്നിലുള്ള ലക്ഷ്യം എന്താണെന്ന് ആലോചിക്കാവുന്നതേയുള്ളൂ. നാഴികക്ക് നാൽപത് വട്ടം വർഗീയതക്കെതിരെ ശബ്ദിക്കുന്നവർ നയിക്കുന്ന സംവിധാനങ്ങളുടെ പരാജയമാണ് ഇത് എന്ന് പറയാതിരിക്കാൻ വയ്യ. മേൽക്കോടതികളിൽ നീതി ലഭിക്കുന്നതിനായി ഒന്നിച്ചു നിന്ന് പോരാടണമെന്നും അദ്ദേഹം പറഞ്ഞു.
അസത്യങ്ങൾക്കെതിരെ സത്യം വിജയിച്ച ഓർമ്മകൾ നിലനിൽക്കുന്ന മാസത്തിലാണല്ലോ നാം. അനീതിക്കെതിരെ നീതി പുലരുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.