ആരാധനാലയങ്ങള്‍ രാഷ്ട്രീയവല്‍ക്കപ്പെടുന്നതിനെതിരെ ജാഗ്രത പാലിക്കണം: ഐ എസ് എം

Kozhikode

കോഴിക്കോട്: സമാധാന സന്ദേശങ്ങള്‍ പ്രസരിപ്പിക്കുന്ന ആരാധനാലയങ്ങള്‍ രാഷ്ട്രീയവല്‍ക്കരിച്ച് വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് കോഴിക്കോട്ട് നടന്ന ഐ.എസ്.എം സംസ്ഥാന നേതൃസംഗമം അഭിപ്രായപ്പെട്ടു.

പാഠപുസ്തകങ്ങളിലെ ഉള്ളടക്കങ്ങള്‍ പ്രശ്‌നവല്‍ക്കരിക്കുന്നവര്‍ സമൂഹത്തെ തെറ്റുധരിപ്പിക്കുന്ന അവസ്ഥ നിര്‍ഭാഗ്യകരമാണ്. മതനിരപേക്ഷത കൊണ്ട് അര്‍ത്ഥമാക്കുന്നത് എല്ലാറ്റിനെയും നിരാകരിക്കലല്ല, എല്ലാ മതങ്ങളുടെയും നന്മകളെ ഉള്‍ക്കൊള്ളാനുള്ള മനസ്സാണുണ്ടാവേണ്ടത്. സംസ്ഥാന സമ്മേളനനാന്തര പ്രവര്‍ത്തന കര്‍മ്മപദ്ധതികള്‍ക്ക് നേതൃസംഗമം രൂപം നല്‍കി. കെ.എന്‍.എം കാമ്പയ് നിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി പ്രാദേശിക തലങ്ങളില്‍ ‘ ഉസ്‌റ തുന്‍ ഹസന ‘ കുടുംബ സംഗമങ്ങള്‍ക്കും അന്തിമ രൂപം നല്‍കി.

പ്രസിഡണ്ട് ശരീഫ് മേലേതില്‍ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് നാസര്‍ മുണ്ടക്കയംഅദ്ധ്യക്ഷത വഹിച്ചു. ജന:സെക്രട്ടറി ശുക്കൂര്‍ സ്വലാഹി, ട്രഷറര്‍ കെ.എം.എ അസീസ് ഭാരവാഹികളായ ബരീര്‍ അസ് ലം , സുബൈര്‍ പീടിയേക്കല്‍, ശാഹിദ് മുസ് ലിം ഫാറൂഖി, റഹ് മത്തുല്ല സ്വലാഹി പുത്തൂര്‍, ആദില്‍ അത്വീഫ് സ്വലാഹി, ജലീല്‍ മാമാങ്കര, യാസര്‍ അറഫാത്ത്, സൈദ് മുഹമ്മദ് കുരുവട്ടൂര്‍, നൗഷാദ് കരുവണ്ണൂര്‍, അഫ്‌സല്‍ കൊച്ചി, തന്‍സീര്‍ ബാബു സ്വലാഹി (മലപ്പുറം ഈസ്റ്റ്) അബ്ദുല്ലത്വീഫ് തിരൂര്‍ ( മലപ്പുറം വെസ്റ്റ്) ഹാഫിദുര്‍റഹ്മാന്‍ മദനി (കോഴിക്കോട് സൗത്ത്) സുബൈര്‍ ഗദ്ദാഫി (കോഴിക്കോട് നോര്‍ത്ത്) മുഹമ്മദ് അക്‌റം (കണ്ണൂര്‍) ഫാരിഷ് കൊച്ചി (എറണാകുളം) ആഷിഖ് റഹ് മാന്‍ (പാലക്കാട്)അബ്ദുല്‍ വഹാബ് സ്വലാഹി ( ആലപ്പുഴ)സാലിഷ് വാടാനപ്പള്ളി (തൃശൂര്‍) സാദിഖ് തൊടുപുഴ (ഇടുക്കി) സജിന്‍ വടശ്ശേരി ക്കോണം (തിരുവനന്തപുരം) അക്ബര്‍ തൃക്കരിപ്പൂര്‍ (കാസര്‍ഗോഡ്) സംസാരിച്ചു.