വീടിന്‍റെ ഗേറ്റിന് മുന്നില്‍ എല്‍ ഡി എഫിന്‍റെ ബൂത്ത് കമ്മിറ്റി ഓഫിസ് മാറ്റണമെന്ന് പറഞ്ഞ ദമ്പതികള്‍ക്ക് മര്‍ദനം

Alappuzha

ആലപ്പുഴ: വീടിന്റെ ഗേറ്റിന് മുന്നില്‍ നിന്നും ബുത്ത് കമ്മിറ്റി ഓഫിസ് മാറ്റണമെന്ന് പറഞ്ഞ ദമ്പതികള്‍ക്ക് സി പി ഐക്കാരുടെ മര്‍ദനം. ദമ്പതികളെ വീട്ടില്‍ കയറിയാണ് സി പി ഐക്കാര്‍ തല്ലിയതായി പരാതിയുള്ളത്. ആലപ്പുഴ ജില്ലയിലെ വയലാറിലാണ് സംഭവം. മോഹനന്‍ കുട്ടി, ഭാര്യ ഉഷ എന്നിവരാണ് പരാതിയുമായി രംഗത്തെത്തിയത്. മര്‍ദനത്തിന്റെയും മറ്റും സിസിടിവി ദൃശ്യങ്ങള്‍ സഹിതമാണ് പരാതി.

മോഹനന്‍ കുട്ടിയും ഉഷയും ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. അസഭ്യവാക്കുകള്‍ വിളിക്കുന്നതും പരസ്പരം കയ്യേറ്റം ചെയ്യുന്നതും വീഡിയോയില്‍ വ്യക്തമാണ്. എല്‍ ഡി എഫ് ബൂത്ത് കമ്മറ്റി ഓഫീസ് വീടിന്റെഗേറ്റിന് മുന്നില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണമെന്നാണ് മോഹനന്‍ കുട്ടിയുടെ വിശദീകരണം. തലക്കിട്ട് ഇടിക്കുകയും ചവിട്ടുകയും കൈ പിടിച്ച് തിരിക്കുകയും അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് പരാതിയിലുള്ളത്.