തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരേയും ചുമതലപ്പെടുത്തിയിട്ടില്ല : സമസ്ത

Kerala

കോഴിക്കോട്: ഏതെങ്കിലും മുന്നണിക്കോ പാർട്ടിക്കോ അനുകൂലമായോ പ്രതികൂലമായോ സമസ്തയുടെ പേര് ഉപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്താനോ പ്രവർത്തിക്കാനോ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രസ്താവിച്ചു. വ്യക്തികൾ അവർക്ക് ഇഷ്ടമുള്ള രാഷ്ട്രിയ പ്രവർത്തനങ്ങൾ നടത്തുമ്പോഴും സമസ്തയുടെ പേര് ദുരുപയോഗം ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു. സമസ്തക്ക് ഒരു രാഷ്ട്രീയ പാർട്ടിയോടും പ്രത്യേകമായ വിധേയത്വമോ വിരോധമോ ഇല്ലെന്ന പൂർവ്വിക നിലപാടിൽ യാതൊരു മാറ്റവുമില്ലെന്നും തങ്ങൾ പറഞ്ഞു.