ഫലസ്തീന്‍ ജനതക്ക് ഐക്യ ദാര്‍ഢ്യം

Alappuzha

ആലപ്പുഴ: മുസ്‌ലിം ഐക്യ വേദിയുടെ ആഭിമുഖ്യത്തില്‍ സകരിയാ ബസാര്‍ ജംഗ്ഷനില്‍ ഫലസ്തീന്‍ ഐക്യ ദാര്‍ഢ്യ സമ്മേളനം സംഘടിപ്പിച്ചു. ചെയര്‍മാന്‍ വി എ ഇക്ബാല്‍ സഗറിന്റെ അധ്യക്ഷത വഹിച്ചു. സംഘടനയുടെ രക്ഷധികാരി പി എ ഷിഹാബുദീന്‍ മുസ്‌ലിയാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫലസ്തീന്‍ ജനതയുടെ ഫലസ്തീന്‍ രാഷ്ട്രത്തിനു വേണ്ടിയുള്ള സ്വാതന്ത്ര ്യപോരാട്ടങ്ങള്‍ക്കു ശക്തി പകരുവാനും അധിനിവേശ രാഷ്ട്രമായ ഇസ്രായേല്‍ ഭരണകൂടത്തിന്റെ മനുഷ്യത്വരഹിതവും വംശീയ ഉന്മൂലനം ലക്ഷ്യം വെച്ചുള്ള വന്യമായ ആക്രമണം നിര്‍ത്തിവെക്കുവാനും ആവശ്യപ്പെട്ടു.

ഫലസ്തീന്‍ ജനതക്ക് പിറന്ന നാട്ടില്‍ ജീവിക്കുവാനുള്ള അവകാശംസ്ഥാപിച്ചു കൊടുക്കുവാന്‍ ഐക്യ രാഷ്ട്രസഭാ ഇടപെടണമെന്നും, പാരമ്പരാഗതവിദേശ നയത്തില്‍നിന്നും വ്യതിചലിച് ഇസ്രായേല്‍ ഗവണ്‍മെന്റിന് പിന്തുണ പ്രഖ്യാപിക്കുന്ന മോദി സര്‍ക്കാരിന്റെ നിലപാട് തിരുത്തണമെന്നും മുഖ്യ പ്രഭാഷണം നടത്തിയ ഫസലുദ്ധീന്‍ ആവശ്യപ്പെട്ടു. ജനറല്‍ കണ്‍വീനവര്‍ ഹാരിസ് സലീം സ്വാഗതം ആശംസിച്ചു.

പ്രതിഷേകസൂചകമായി ഇസ്രായേല്‍, അമേരിക്ക രാജ്യങ്ങളുടെ പതാകകള്‍ കത്തിച്ചു. വൈസ് ചെയര്‍മാന്മാരായ നൗഷാദ് പാടിപ്പുരകള്‍, എം.സാലിം, കെ ലിയാകത്, കണ്‍വീണര്‍മാരായ, റഫീഖ് പുത്തന്‍പള്ളി, കെ.അയൂബ്, ബിസൈനുദ്ധീന്‍, കെ .എസ്.അഷറഫ്, പ്രവര്‍ത്തക സമിതി അംഗങ്ങള്‍, വിവിധ മഹല്ല്, മുസ്ലിംസംഘടന നേതാക്കള്‍പങ്കെടുത്തു.