സന്തോഷ് പണ്ഡിറ്റ് തിരക്കില്‍ ആണ്

Uncategorized

കുടിവെള്ളം എത്തിച്ചു ഗ്രാമ വാസികളുടെയും പക്ഷി മൃഗ ജീവ ജാലങ്ങളുടെയും ദാഹം അകറ്റുന്ന തിരക്കോട് തിരക്ക്.

വെള്ളം ഇല്ലാ, വേനല്‍ കനത്തു. നാല്‍പതിയഞ്ചു ഡിഗ്രി ചൂട് എത്തിയ പാലക്കാടന്‍ ഗ്രാമങ്ങളിലും മലമുകളിലും കുടി വെള്ളം എത്തിക്കുക വളരെ പ്രയാസം ആണ്. എന്നാല്‍ സന്മനസും അര്‍പ്പണ ബോധവും അതിനൊപ്പം പണച്ചിലവും ചെയ്യാന്‍ സന്തോഷ് പണ്ഡിറ്റ് വന്നു. അതോടെ കുടിവെള്ളവും വന്നു. അതാണ് ആ തിരക്കിനുള്ള മുല്ല്യം.

പണ്ഡിറ്റ്ന്റെ പന്ത്രണ്ടാം സിനിമയുടെ ചിത്രീകരണ തിരക്കില്‍ ആണ്. അതിനിടെ ആണ് സംവിധായകന്‍ സേവനം ചെയ്യാന്‍ സമയവും കണ്ടെത്തി, യാത്ര ചെയ്തു കൊടും ചൂടില്‍ വരള്‍ച്ച ബാധിച്ച ഇടങ്ങളില്‍ എത്തുന്നതും.

സന്തോഷ് പണ്ഡിറ്റ് സിനിമകള്‍ക്കു യൂ ട്യൂബില്‍ നിന്നും കിട്ടുന്ന വരുമാനം ഉപയോഗപ്പെടുത്തി ആണ് ചാരിറ്റി ചെയ്യുന്നത്. അട്ടപ്പടിയില്‍ മൂന്നു മാസമായി ജല ക്ഷാമം രൂക്ഷം ആണ്.

ഉണ്ടായിരുന്ന മോട്ടോര്‍ കത്തി. ഭൂമിയില്‍ ജലവിധാനം താഴ്ന്നു. കൂലിയും ജോലിയും കുറവാണു. ഇത്തരം സാഹചര്യത്തില്‍ സ്വന്തമായി കുടിവെള്ളം എത്തിക്കുക അട്ടപ്പാടി കാര്‍ക്കും മലമുകളിലും സ്വപ്ന പദ്ധതി ആണ്.

അതിനിടെ കുടിവെള്ളം കിട്ടാത്ത വലയുന്ന പിന്നോക്ക പ്രദേശങ്ങളില്‍ വെള്ളം എത്തിക്കാന്‍ തന്നാല്‍ ആകുന്നത് ചെയ്യുമെന്നും പണ്ഡിറ്റ് നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കി.

വന്‍തുക ഒന്നും വരുമാനമുള്ള കോടിശ്വരന്‍ അല്ലെന്നും എന്നാലും ഉള്ളതില്‍ നിന്നും ആകുന്നത്ര സഹായിക്കാമെന്നും തുറന്നു പറയുന്ന നടന്‍, നിര്‍മ്മാതാവ്, ഗാന രചയിതാവ്, ഗായകന്‍, എഡിറ്റര്‍. ജോലികള്‍ തുടരുകയാണ് തിരക്കും. സിനിമയില്‍ പേര് ഉരുക്കു സതിശന്‍ എന്നൊക്കെ ആണെങ്കിലും പ്രവൃത്തിയില്‍ തികച്ചും പാവമാണെന്ന ഡയലോഗ് ഉണ്ട് കൂട്ടിനു.

കേരള ലൈവ് എന്ന സിനിമയാണിപ്പോള്‍ ഷൂട്ടിംഗ് നടക്കുന്നത്. ആ സിനിമ ആകട്ടേ കേരളത്തിന്റെ ഭാവി കാല പ്രശ്‌നങ്ങള്‍, രാഷ്ട്രീയ സാഹചര്യങ്ങള്‍, സാമ്പത്തിക നില തുടങ്ങി വിവിധ വിഷയങ്ങള്‍ കൊണ്ട് സമ്പന്നമാണ്.