കെ.എൻ.എം മദ്റസ അധ്യാപക പരിശീലന കോഴ്‌സ് ആരംഭിച്ചു

Kozhikode

നരിക്കുനി: കെ.എൻ.എം വിദ്യാഭ്യാസ ബോർഡിന് കീഴിൽ മദ്‌റസ അധ്യാപകർക്ക് നൽകുന്ന പരിശീലന കോഴ്‌സിന്റെ ഉദ്ഘാടനം കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.ഹുസൈൻ മടവൂർ നരിക്കുനിയിൽ ഉദ്‌ഘാടനം ചെയ്തു. കെ.എൻ.എം കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പരിശീലന കോഴ്‌സിന്റെ മൂന്നാം ബാച്ചാണ് നരിക്കുനിയിൽ ആരംഭിച്ചത്.

ചടങ്ങിൽ പരീക്ഷ ബോർഡ് ചെയർമാൻ അബുബക്കർ ഫാറൂഖി നൻമണ്ട, അബ്ദുസ്സലാം മാസ്റ്റർ പുത്തൂർ, എൻ.പി അബ്ദുൽ ഗഫൂർ ഫാറൂഖി, അബ്ദുൽ ഖയ്യും പാലത്ത്, മുഫത്വിശ് അബ്ദുൽ ബഷീർ മാസ്റ്റർ, സി എം സുബൈർ മദനി, വി ഹനീഫ് കാരക്കുന്നത്ത്, എൻ അബദുൽ മജീദ് മാസ്റ്റർ പുന്നശ്ശേരി എന്നിവർ പ്രസംഗിച്ചു.