പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സീറ്റ് വാഗ്ദാനം ചെയ്ത് പാര്‍ട്ടി പ്രവര്‍ത്തകയില്‍ നിന്നും പണവും നഗ്ന ചിത്രങ്ങളും കൈക്കലാക്കി, സി പി എം നേതാവിനെതിരെ കേസ്

Kollam

കൊല്ലം: പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പ്രവര്‍ത്തകയ്ക്ക് സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടുകയും നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കുകയും ചെയ്ത സി പി എം പ്രാദേശിക നേതാവിനെതിരെ കേസ്. കണ്ണനല്ലൂര്‍ പൊലീസാണ് കേസെടുത്തത്.

സി പി എം നെടുമ്പന ലോക്കല്‍ കമ്മിറ്റി മുന്‍ സെക്രട്ടറിയും സ്‌കൂള്‍ ജീവനക്കാരനുമായ മുജീബ് റഹ്മാന്റെ പേരിലാണ് കേസ്. നെടുമ്പന പഞ്ചായത്തില്‍ സി.പി.എം. സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതിന് സീറ്റ് തരപ്പെടുത്തി നല്‍കാമെന്നു വാഗ്ദാനം ചെയ്ത് വര്‍ഷങ്ങള്‍ക്കു മുന്‍പ് യുവതിയുമായി അടുപ്പം സ്ഥാപിച്ച് ലക്ഷക്കണക്കിനു രൂപ കൈപ്പറ്റുകയും പിന്നീട് ഭീഷണിപ്പെടുത്തി നഗ്ന ചിത്രങ്ങള്‍ കൈവശപ്പെടുത്തുകയും ചെയ്‌തെന്നാണ് പരാതി.

ഭീഷണി തുടര്‍ന്നതോടെ യുവതി ഭര്‍ത്താവിനോട് വിവരങ്ങള്‍ വെളിപ്പെടുത്തുകയും കണ്ണനല്ലൂര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇതോടെ ചില വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ഇവരുടെ ചിത്രം പ്രചരിപ്പിച്ചു. പരാതി നല്‍കിയെങ്കിലും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് കാലതാമസം വരുത്തിയെന്നും പരാതിയുണ്ട്.