കേരള സാങ്കേതിക സര്‍വകലാശാല ‘ബി സോണ്‍’ ഇന്‍റര്‍ കോളെജ് വോളിബോള്‍ മത്സരം: യു കെ എഫ് ചാമ്പ്യന്മാര്‍

Kollam Sports

കൊല്ലം: കേരള സാങ്കേതിക സര്‍വകലാശാല ‘ബി സോണ്‍’ ഇന്റര്‍ കോളേജ് വോളിബോള്‍ മത്സരത്തില്‍ യു കെ എഫ് എഞ്ചിനീയറിംഗ് കോളെജ് ചാമ്പ്യന്മാരായി. പള്ളിക്കല്‍ ജാസ് ഇന്റോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബി സോണില്‍ നിന്നുള്ള 14 ടീമുകളെ മറികടന്നാണ് യു കെ എഫ് ചാമ്പ്യന്മാരായത്. ടി കെ എം എഞ്ചിനീയറിംഗ് കോളേജ് റണ്ണര്‍ അപ്പും ശാസ്താംകോട്ട ബി എം സി കോളേജ് ഓഫ് എഞ്ചിനീയറിംഗ് മൂന്നാം സ്ഥാനവും നേടി.

യു കെ എഫ് എഞ്ചിനീയറിംഗ് കോളേജിന്റെ നേതൃത്വത്തില്‍ നടന്ന വോളിബോള്‍ മത്സരം കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ പ്രൊഫ. വി എന്‍ അനീഷ് ഉദ്ഘാടനം നിര്‍വഹിച്ചു. പി ടി എ പാട്രണ്‍ എ. സുന്ദരേശന്‍, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ വിഭാഗം ഡയറക്ടര്‍ ഉണ്ണി സി. നായര്‍, സാങ്കേതിക സര്‍വകലാശാല സോണല്‍ കണ്‍വീനര്‍ ഡോ. മനേഷ് റഷീദ് എന്നിവര്‍ സംസാരിച്ചു. വിജയികളായവര്‍ക്ക് അവാര്‍ഡുകള്‍ നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *