ഫാക്കല്‍റ്റി ഡിവലപ്‌മെന്‍റ് പ്രോഗ്രാം യു കെ എഫില്‍

Kollam

കൊല്ലം: പാരിപ്പള്ളി യു കെ എഫ് കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയില്‍ ഫാക്കല്‍റ്റി ഡിവലപ്‌മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. ‘ആര്‍ട്ട് ഓഫ് ക്രീയേറ്റീവ് ടീച്ചിംഗ്’ എന്ന വിഷയത്തില്‍ മാര്‍ച്ച് 4 ന് നടക്കുന്ന പ്രോഗ്രാം ഫെഡറല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി (ഫിസാറ്റ്) മുന്‍ ചെയര്‍മാനും, മികച്ച വിദ്യാഭ്യാസ സംരംഭക അവാര്‍ഡ് ജേതാവുമായ ഡോ. പോള്‍ മുണ്ടാടന്‍ ഉദ്ഘാടനം ചെയ്യും. കോളേജ് ചെയര്‍മാന്‍ ഡോ. എസ്. ബസന്ത് അധ്യക്ഷത വഹിക്കും. അദ്ധ്യാപന രംഗത്തെ നൂതന പ്രവണതകളെ കുറിച്ചും, അദ്ധ്യാപകര്‍ക്ക് ആവശ്യമായ ക്രിയാത്മക കഴിവുകളെ കുറിച്ചും, അദ്ധ്യാപകനിലെ സംരംഭകനെ കണ്ടെത്തുന്നതിന്റെ ആവശ്യകതയെ കുറിച്ചും പ്രോഗ്രാമില്‍ വിവിധ ക്ലാസ്സുകളും ചര്‍ച്ചകളും സംഘടിപ്പിക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക :ംംം.ൗസളരല.േമര.ശി. കൂടുതല്‍ വിവരങ്ങള്‍ക്ക്: +919567355662

Leave a Reply

Your email address will not be published. Required fields are marked *