മൈജിക്ക് റെക്കോഡ് വിറ്റുവരവ്2500 കോടിക്ക് മേൽ

Kozhikode

കോഴിക്കോട്- ഡിജിറ്റല്‍ ഗാഡ്ജറ്റ്സ്, ഹോം കിച്ചണ്‍ അപ്ലയന്‍സസ് മേഖലയില്‍ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ സര്‍വീസ് ശൃംഖലയായ മൈജിക്ക് റെക്കോഡ് വിറ്റുവരവ്.

2023-24 സാമ്പത്തിക വര്‍ഷത്തില്‍ ലക്ഷ്യമിട്ട 2500 കോടി രൂപയ്ക്ക് മുകളില്‍ വിറ്റുവരവ് നേടാന്‍ കഴിഞ്ഞതായി മൈജി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എ കെ ഷാജി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു
2024-25 സാമ്പത്തികവര്‍ഷത്തില്‍ 4000 കോടി രൂപയുടെ വിറ്റുവരവും 5000 തൊഴില്‍ അവസരങ്ങളുമാണ് വിഭാവനം ചെയ്യുന്നത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ 30 പുതിയ ഷോറൂമുകള്‍ കൂടി തുറക്കുന്നതിലൂടെ കേരളത്തില്‍ ആകെ ഷോറൂമുകളുടെ എണ്ണം 150 ആകും. നിലവില്‍ 3000 പേരാണ് മൈജിയുടെ വിവിധ സ്റ്റോറുകളിലും സ്ഥാപനങ്ങളിലുമായി ജോലി ചെയ്യുന്നത്.

2006ല്‍ ത്രി ജി മൊബൈല്‍ വേള്‍ഡെന്ന പേരില്‍ കോഴിക്കോട് എളിയ നിലയില്‍ പ്രവര്‍ത്തനം ആരംഭിച്ച ഷോറൂമാണ് ഇന്ന് നൂറിലധികം ഷോറൂമുകളുമായി മാറിയിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലയില്‍ മികച്ച ഇലക്ട്രോണിക്സ് ഗൃഹോപകരണങ്ങള്‍, കിച്ചണ്‍ അപ്ലയന്‍സസുകള്‍ നല്‍കുക എന്ന ലക്ഷ്യം വച്ച് മൈജി സ്വന്തം ബ്രാന്‍ഡില്‍ ഉല്‍പന്നങ്ങള്‍ നിര്‍മിച്ച് ഇറക്കിക്കഴിഞ്ഞു. നിലവില്‍ മൈജിയുടെ സ്വന്തം ടി.വി ബ്രാന്‍ഡായ ജി-ഡോട്ടിന്റെ ടി.വികളും ഡിജിറ്റല്‍ അക്സെസറികളും ഗാഡ്മിയുടെ നോണ്‍സ്റ്റിക്ക് യൂട്ടന്‍സില്‍സും കിച്ചണ്‍ അപ്ലയന്‍സസുകളും ഇപ്പോള്‍ മൈജി ഷോറൂമുകളില്‍ ലഭ്യമാണ്.

താമസിയാതെ ഇവ ഇന്ത്യയൊട്ടാകെ പൊതുവിപണിയില്‍ അവതരിപ്പിക്കും. ബെസ്റ്റ് ക്വാളിറ്റി, ബെസ്റ്റ് പ്രൈസ് റേഞ്ച്, ബെസ്റ്റ് ഡ്യൂറബിലിറ്റി, ബെസ്റ്റ് കളര്‍ തീം, ബെസ്റ്റ് ഡിസൈന്‍, ഈസി ടു യൂസ് എന്നിങ്ങനെ ഫീച്ചറുകളുമായി ഏത് ലോകോത്തര ഉല്‍പന്ന
നിരക്കൊപ്പം നില്‍ക്കുന്ന ഉല്‍പന്നങ്ങളാണ് ഇവ. അടുത്ത ഓണത്തിന് മുമ്പായി മറ്റു കാറ്റഗറിയിലുള്ള ഉല്‍പന്നങ്ങളും കമ്പനി അവതരിപ്പിക്കും.
സാംസങ്, എല്‍.ജി, ആപ്പിള്‍, ഓപ്പോ, വിവോ, ഷഓമി, നോക്കിയ പോലുള്ള ലോകോത്തര മൊബൈല്‍ ഫോണ്‍ ബ്രാന്‍ഡുകള്‍ മുതല്‍ ലാപ്ടോപ്പുകള്‍, ടെലിവിഷന്‍, റെഫ്രിജറേറ്റര്‍, വാഷിങ് മെഷീന്‍സ്, എയര്‍ കണ്ടീഷണറുകള്‍, കിച്ചണ്‍ അപ്ലയന്‍സസുകള്‍, ഡിജിറ്റല്‍ അക്സെസറീസ്, കിച്ചണ്‍ സ്മോള്‍ അപ്ലയന്‍സെസ്, ഐ.ടി അക്സെസറീസ്, പേര്‍സണല്‍ കെയര്‍ ഐറ്റംസ്, സെക്യൂരിറ്റി സിസ്റ്റംസ്, ഗ്ലാസ്സ് ക്രോക്കറി ഐറ്റംസ്, ഓഫീസ് ഓട്ടോമേഷന്‍ സിസ്റ്റംസ്, ഗെയിമിങ് സ് റ്റേഷന്‍സ്, കസ്റ്റമൈസ്ഡ് ഡെസ്‌ക് ടോപ്പുകള്‍ എന്നിങ്ങനെ എല്ലാ നിരകളിലും ഒട്ടനവധി നാഷണല്‍ ഇന്റര്‍നാഷണല്‍ ബ്രാന്‍ഡുകളാണ് മൈജിയുമായി കൈ കോര്‍ത്തിട്ടുള്ളത്.

നൂതന സാങ്കേതികവിദ്യയിലൂന്നിയ പുതിയ ഉല്‍പന്നങ്ങള്‍, തികച്ചും ന്യായമായ വില, ഉയര്‍ന്ന ഗുണനിലവാരം, മികച്ച കസ്റ്റമര്‍ കെയറിനൊപ്പം സവിശേഷമായ വില്പനാനന്തര സേവനം, അനുദിനം വളരുന്ന ഷോറും ശൃംഖല, ഉപഭോക്താക്കളുടെ വിശ്വാസം എന്നിവ കൈമുതലാക്കി ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഡിജിറ്റല്‍ ഇലക്രേ്ടാണിക്സ് ഹോം അപ്ലയന്‍സസ് റീട്ടെയ്ല്‍ ശൃംഖലയാവുക എന്നതാണ് മൈജിയുടെ ലക്ഷ്യമെന്നും എ.കെ. ഷാജി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഉപഭോക്താവിന് നല്‍കുന്ന ഉല്‍പന്നങ്ങളും സേവനവും മെച്ചപ്പെടുത്താനായി ശക്തമായ മാര്‍ക്കറ്റിങ്, റിസേര്‍ച്ച് ടീം മൈജിക്കുണ്ട്. സമീപഭാവിയില്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും ജിസിസി രാജ്യങ്ങളിലേക്കും ബിസിനസ് വ്യാപിപ്പിക്കും. കേരളത്തില്‍ 100 ലധികം സര്‍വീസ് സെന്ററുകളുള്ള മൈജി കെയര്‍ ഉപഭോക്താക്കള്‍ക്ക് മികച്ച ഗാഡ്ജറ്റ് പ്രൊട്ടക്ഷനും അപ്ലയന്‍സസ് സര്‍വീസും ഉറപ്പാക്കുന്നുണ്ട്. എക്സ്റ്റന്റഡ് വാറണ്ടി, ഗാഡ്ജറ്റ് പ്രൊട്ടക്ഷന്‍ പ്ലാന്‍, മൈജി എക്സ്‌ചേഞ്ച് ഓഫര്‍ തുടങ്ങി നിരവധി മൂല്യവര്‍ധിത സേവനങ്ങളും മൈജി ലഭ്യമാക്കുന്നുണ്ട്. ഇതിന് പുറമേ 0% പലിശയോടെയും സീറോ ഡൗണ്‍പേയ്മെന്റോടെയും 100% ഫിനാന്‍സ് പോലുള്ള മൈജി സൂപ്പര്‍ ഇ.എം.ഐ ഓഫറുകളും ലഭ്യമാകുന്നു. കൂടാതെ എക്സ്‌പ്രെസ്സ് ഡെലിവറി സര്‍വീസോടെയുള്ള ഉപഭോക്തൃ സൗഹൃദ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ www.myg.in സേവനവും കമ്പനിക്കുണ്ട്. ബിസിനസ് വ്യാപനത്തിന് പുറമേ മൈജിയുടെ ഏറ്റവും വലിയ സ്വപ്നം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയെന്നതാണെന്നും അദ്ദേഹം പറഞ്ഞു.