കോഴിക്കോട്: മാര്‍ക്കുകള്‍ നേടുന്നതൊടെപ്പം കുട്ടികളുടെ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കണമെന്നും ടെക്‌നോളജിയുടെ ഈ കാലത്ത് കാലത്തോടൊപ്പം സഞ്ചരിക്കാന്‍ സമൂഹം പാകപ്പെടണമെന്നും എം.എസ്.എസ് ‘സംസ്ഥാന മുന്‍ ജനറല്‍ സെക്രട്ടറി പി .ടി .മൊയ്തീന്‍ കുട്ടി മാസ്റ്റര്‍ പറഞ്ഞു. എം എസ്.എസ്.ചക്കുംകടവ് മെറിറ്റ് ഈവനിംഗ് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സെക്രട്ടറി എസ്.കെ.വി.യാക്കൂബ് അധ്യക്ഷത വഹിച്ചു. നീറ്റ് പരീക്ഷയില്‍ വിജയിച്ചവരേയും എസ്.എസ്.എല്‍.സി, പ്ലസ് ടുവില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവര്‍ക്കുള്ള സമ്മാനങ്ങള്‍ ഖത്തര്‍ ചാപ്റ്റര്‍ പ്രസിഡണ്ട് എന്‍.ഇ.അബ്ദുല്‍ അസീസ് വിതരണം ചെയ്തു.
കൗണ്‍സിലര്‍ എം.ബിജുലാല്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി കെ.എം.മന്‍സൂര്‍ അഹമ്മദ് ,വനിതാ വേദി സെക്രട്ടറി ആര്‍.വി.സാഹിദ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. എജുക്കേഷന്‍ വിംഗ് ചെയര്‍മാന്‍ കെ.അബ്ദുല്ല മാസ്റ്റര്‍ റിപ്പോര്‍ട്ടും നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഡി.വി.മുഹമ്മദ് ജെസാര്‍ മറുപടി പ്രസംഗവും നടത്തി. സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം സി.പി.എം.സഈദ് അഹമ്മദ് സ്വാഗതവും ട്രഷറര്‍ പി.അഹമ്മദ് സക്കീര്‍ നന്ദിയും പറഞ്ഞു.