നിരാഹാരം കിടക്കുന്ന കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി കേരള പവര്‍ വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ്

Thiruvananthapuram

നിങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക

തിരുവനന്തപുരം: സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിക്കാത്തതില്‍ പ്രതിഷേധിച്ച് നിരാഹാരം കിടക്കുന്ന ജീവനക്കാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി കേരള പവര്‍ വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് (ഐ എന്‍ ടി യു സി). എല്ലാ മാസവും അഞ്ചാം തീയതിക്കു മുമ്പ് ശമ്പളം നല്‍കുമെന്നായിരുന്നു കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഉറപ്പ്. ഈ ഉറപ്പ് പാലിക്കണം എന്നാവശ്യപ്പെട്ടാണ് KSRTC ജീവനക്കാര്‍ തിരുവനന്തപുരം ട്രാന്‍സ്‌പോര്‍ട്ട് ഭവന് മുമ്പില്‍ അനിശ്ചിതകാല നിരാഹാരസമരം നടത്തുന്നു.

കെ എസ് ആര്‍ ടി സി ജീവനക്കാരുടെ സമരത്തിന് പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചാണ് KPWC-INTUC സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിരാഹാരം കിടക്കുന്നവരെ സന്ദര്‍ശിച്ച് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് ഐക്യദാര്‍ഢ്യം രേഖപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *