മറീനകിച്ചണ്‍ റെസ്‌റ്റോറന്‍റ് ഉദ്ഘാടനം ചെയ്തു

Business Gulf News GCC

നിങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക

ദുബൈ: ദുബൈയിലെ പ്രമുഖ റസ്‌റ്റോറന്റ് ഗ്രൂപ്പായ കാസ്‌ക്കേഡ് ഗ്രൂപ്പിന്റെ പുതിയ സംരംഭമായ മറീന കിച്ചണ്‍ റെസ്‌റ്റോറന്റ് ഉദ്ഘാടനം ചെയ്തു. ദുബൈ മറീനയിലെ എലൈറ്റ് റെസിഡന്‍ഷ്യല്‍ ടവറിലാണ് പുതിയ സ്ഥാപനം.

ദുബൈ ഇസ്‌ലാമിക് അഫെയര്‍സ് വിഭാഗത്തിലെ സീനിയര്‍ മുഫ്തി മുഹമ്മദ് ഹസന്‍ അല്‍ഥര്‍ പ്രാത്ഥന നടത്തി റെസ്‌റ്റോറന്റ് ഉദ്ഘാടനം ചെയ്തു. മറീനയില്‍ വ്യത്യസ്ഥ വിഭവങ്ങള്‍ ഒരുക്കി വിശാലമായ സൗകര്യത്തോടെ ആരംഭിച്ചതാണ് മറീന കിച്ചണ്‍ റെസ്‌റ്റോറന്റ് എന്ന് പാട്ണര്‍മാര്‍ അറിയിച്ചു. സൗജന്യ ഹോം ഡെലിവറിക്ക് 055 435 6220,055 409 7226 നമ്പറില്‍ വിളിക്കാം. അറബിക്, ഇന്ത്യന്‍, പാകിസ്താനി, ചൈനീസ്, ഫിലിപ്പിനോ വിഭവങ്ങള്‍ ലഭ്യമാണ്. ഉദ്ഘാടന ചടങ്ങില്‍ പി.പി അബൂബക്കര്‍ ഹാജി, മുഹമ്മദലി, ഷൗക്കത്തലി, ഷുഹൈബ്, ജലീല്‍, അജ്മല്‍, റാഷിദ്, റഊഫ് പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *