നിങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക
കോഴിക്കോട്: ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവങ്ങളിലൊന്നായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ആറാം പതിപ്പിന് ജനുവരി 12ന് കോഴിക്കോട് ബീച്ചില്‍ തിരിതെളിയും. വൈകിട്ട് 5.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ സജി ചെറിയാന്‍, മുഹമ്മദ് റിയാസ്, കെ എന്‍ ബാലഗോപാല്‍, വി എന്‍ വാസവന്‍, അഹമ്മദ് ദേവര്‍കോവില്‍, പോപ്പ് ഗായിക ഉഷ ഉതുപ്പ്, ഗീതാജ്ഞലി ശ്രീ, കെ ആര്‍ മീര, അദ യോനാഥ്, സുധ മൂര്‍ത്തി എന്നിവര്‍ പങ്കെടുക്കും. 12 മുതല്‍ 15 വരെ കോഴിക്കോട് ബീച്ചില്‍ ആറ് വേദികളിലായാണ് ഫെസ്റ്റ് നടക്കുക. നോബല്‍ സമ്മാന ജേതാക്കള്‍, ബുക്കര്‍ സമ്മാനം നേടിയ എഴുത്തുകാര്‍, സാഹിത്യ പ്രതിഭകള്‍, നയതന്ത്രജ്ഞര്‍, ചലച്ചിത്ര നാടക രംഗത്തെ പ്രമുഖര്‍, അവതാരകര്‍, കലാകാരന്മാര്‍, മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍, ചരിത്രകാരന്മാര്‍, പത്രപ്രവര്‍ത്തകര്‍ തുടങ്ങി പ്രമുഖരുടെ നീണ്ട നിര തന്നെ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റില്‍ പങ്കുചേരും. 12 രാജ്യങ്ങളില്‍ നിന്നായി നാനൂറോളം പ്രഭാഷകര്‍ പങ്കെടുക്കും.
തമിഴ്‌നാട് ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്‍, ബുക്കര്‍ പ്രൈസ് ജേതാക്കളായ ഷെഹന്‍ കരുണാതിലക, അരുന്ധതി റോയ്, അന്താരാഷ്ട്ര ബുക്കര്‍ െ്രെപസ് ജേതാവ് ഗീതാഞ്ജലി ശ്രീ, നോബല്‍ സമ്മാന ജേതാക്കളായ അദാ യോനാഥ്, അഭിജിത് ബാനര്‍ജി, അമേരിക്കന്‍ ഇന്‍ഡോളജിസ്റ്റ് വെന്‍ഡി ഡോണിഗര്‍, പ്രമുഖ ചലച്ചിത്രതാരം കമല്ഹാസന്‍, ആഡ് ഗുരു പീയൂഷ് പാണ്ഡെ, സാഹിത്യകാരന്മാരായ ജെഫ്രി ആര്‍ച്ചര്‍, ഫ്രാന്‍സെസ് മിറാലെസ്, ശോഭാ ഡെ, തുഷാര്‍ ഗാന്ധി, എം ടി വാസുദേവന്‍ നായര്‍, എം മുകുന്ദന്‍, കെ ആര്‍ മീര, ടി പത്മനാഭന്‍, ജെറി പിന്റോ, ശശി തരൂര്‍, അഞ്ചല്‍ മല്‍ഹോത്ര, ബെന്യാമിന്‍, സുധാ മൂര്‍ത്തി, ജാപ്പനീസ് എഴുത്തുകാരന്‍ യോക്കോ ഒഗാവ, കവി കെ സച്ചിദാനന്ദന്‍, പത്രപ്രവര്‍ത്തകരായ പി സായ്‌നാഥ്, സാഗരിക ഘോഷ്, ബര്‍ഖാ ദത്ത്, ചരിത്രകാരന്മാരായ രാമചന്ദ്ര ഗുഹ, വില്യം ഡാരിംപിള്‍ ഹരാരി, മനു എസ് പിള്ള, റോക്ക്സ്റ്റാര്‍ റെമോ ഫെര്‍ണാണ്ടസ്, പോപ്പ് ഗായിക ഉഷ ഉതുപ്പ്, നടന്‍ പ്രകാശ് രാജ്, കപില്‍ സിബല്‍ ഗൗര്‍ ഗോപാല്‍ ദാസ്, വ്യവസായി ക്രിസ് ഗോപാലകൃഷ്ണന്‍, സാമ്പത്തിക വിദഗ്ധന്‍ സഞ്ജീവ് സന്യാല്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന പ്രമുഖരില്‍ ഉള്‍പ്പെടും.
ശാസ്ത്രവും സാങ്കേതികവിദ്യയും, കല, സിനിമ, രാഷ്ട്രീയം, സംഗീതം, പരിസ്ഥിതി, സാഹിത്യം, ബിസിനസ് സംരംഭകത്വം, ആരോഗ്യം, കല വിനോദം, യാത്ര ടൂറിസം, ലിംഗഭേദം, സമ്പദ് വ്യവസ്ഥ, സംസ്‌കാരം എന്നീ വിഷയങ്ങളെ അധികരിച്ചുളള്ള ചര്‍ച്ചകള്‍ നടക്കും.മേളയില്‍ മൂന്നു ലക്ഷത്തിലധികം ആളുകള്‍ പങ്കാളികളാവും. തുര്‍ക്കി, സ്‌പെയിന്‍, യു എസ് എ, ബ്രിട്ടന്‍, ഇസ്രായേല്‍, ന്യൂസിലന്റ്, മിഡില്‍ ഈസ്റ്റ്, ഫാര്‍ ഈസ്റ്റ് തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ക്ഷണിതാക്കളെക്കൊണ്ട് ധന്യമായിരിക്കും ഫെസ്റ്റ്്.
കലാകാരന്മാര്‍, അഭിനേതാക്കള്‍, സെലിബ്രിറ്റികള്‍, എഴുത്തുകാര്‍, ചിന്തകര്‍, എന്നിവര്‍ അര്‍ത്ഥവത്തായ ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നു. മികച്ച സാഹിത്യത്തെയും ജനപ്രിയ സംസ്‌കാരങ്ങളെയും സമന്വയിപ്പിക്കുകയാണ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റ്. ചര്‍ച്ചകള്‍ക്കും ചിന്തകള്‍ക്കും മാത്രമല്ല വിനോദങ്ങള്‍ക്കും ഇടമുണ്ട്. ലോകപ്രശസ്ത കലാകാരന്മാരുമായി രാത്രികളില്‍ ഫയര്‍സൈഡ് ചാറ്റുകള്‍, കര്‍ണാടിക് സംഗീത കച്ചേരികള്‍, പ്രോഗ്രസീവ് റോക്ക് ബാന്‍ഡുകളുടെ പ്രകടനം, കഥകളി, ലാറിസ, ക്ലാസിക്കല്‍, ഫ്‌ലെമെന്‍കോ നൃത്തങ്ങള്‍ തുടങ്ങി പപ്പറ്റ് ഷോകള്‍ വരെ ഫെസ്റ്റിലവലിന്റെ ഭാഗമായി അരങ്ങേറും ഉണ്ടാവും
വാര്‍ത്താ സമ്മേളനത്തില്‍ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെല്‍ ചീഫ് ഫെസിലിറ്റേറ്റര്‍ രവി ഡി സി, ഫെസ്റ്റിവല്‍ ഡയറക്ടര്‍ കെ സച്ചിദാനന്ദന്‍, ഓര്‍ഗനൈസിംഗ് കമ്മറ്റി ചെയര്‍മാന്‍ എ പ്രദീപ് കുമാര്‍, പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ കെ വി ശശി എന്നിവര്‍ പങ്കെടുത്തു.