കൊച്ചി : ലോക പരിസ്‌ഥിതി ദിനത്തോട് അനുബന്ധിച്ച് ഒരാഴ്‌ചകാലം പരിസ്‌ഥിതി വാരമായി ആചരിക്കുമെന്ന് കേരള പ്രദേശ് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പരിസ്‌ഥിതി വാരാചരണത്തോട് അനുബന്ധിച്ച് ഒരു ലക്ഷം തെങ്ങിൻതൈകൾ സംസ്‌ഥാനത്ത് ഉടനീളം വെച്ചുപിടിപ്പിക്കും.
വരാനിരിക്കുന്ന വേനൽ കാലങ്ങളിൽ നമുക്കും പ്രപഞ്ചത്തിലെ മറ്റ് ജീവജാലങ്ങൾക്കും സസ്യലതാദികൾക്കും എത്രയേറെ ചൂടിനെയാണ് നേരിടേണ്ടിവരുന്നത്. അമിതോഷ്ണം സസ്യലതാദികളുടെയും മറ്റ് ജീവജാലങ്ങളുടെയും അതിലേറെ മനുഷ്യ സമൂഹത്തിന്റെയും ഭൂമിയിലുള്ള നിലനിൽപ്പ് തന്നെ അസാധ്യമാക്കുന്നതാണെന്ന് നേതാക്കള്‍ പറഞ്ഞു.
മൂന്ന് ഘട്ടങ്ങളിലായി വ്യവസായ സ്‌ഥാപനങ്ങളിലും ഭവനങ്ങളിലും കൃഷിയിടങ്ങളിലുമായിട്ടാകും തൈകൾ വെച്ച് പിടിപ്പിക്കുന്നത്. വാർത്താ സമ്മേളനത്തിൽ സംസ്‌ഥാന പ്രസിഡൻ്റ് ഹംസ നെട്ടൂകുടി, സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ്. ഹർഷൻ, ജസീലുദ്ദീൻ നെട്ടൂകുടി എന്നിവർ പങ്കെടുത്തു.