മേപ്പയ്യൂര്‍: അഭ്യസ്ഥവിദ്യരായ യുവതീയുവാക്കള്‍ക്ക് കേരളത്തിനകത്തും പുറത്തുമുള്ള ജോലി സാധ്യതകളും സംരംഭ സാധ്യതകളും പരമാവധി വികസിപ്പിക്കുന്നതിനും ജനങ്ങളിലേക്ക് എത്തിക്കുന്നതിനുമുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി മേപ്പയ്യൂര്‍ പഞ്ചായത്തില്‍ തൊഴില്‍ സഭ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജന്‍ ഉദ്ഘാടനം ചെയ്തു.
മുഴുവന്‍ തൊഴിലന്വേഷകര്‍ക്കും യോജിച്ച തൊഴില്‍ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ഗ്രാമസഭകളുടെ മാതൃകയില്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് തൊഴില്‍ സഭ. ഗ്രാമസഭകളുടെ മാതൃകയില്‍ അതത് തദ്ദേശസ്ഥാപനത്തിലെ തൊഴിലന്വേഷകരുടെ സഭ രൂപീകരിച്ച് വിവിധ വകുപ്പുകളിലെ അവസരം അതത് പ്രദേശങ്ങളിലുള്ളവര്‍ക്ക് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് തൊഴില്‍ സഭ രൂപീകരിക്കുന്നത്.
പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പര്‍മാരായ പി. പ്രശാന്ത്, വി.പി. ബിജു, അസിസ്റ്റന്റ് സെക്രട്ടറി എം.ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു. ഫിനാന്‍ഷ്യല്‍ ലിറ്ററസി കൗണ്‍സിലര്‍ മുകുന്ദന്‍ തിരുമംഗലത്ത്, കില റിസോഴ്‌സ് പേഴ്‌സണ്‍ പി.നാരായണന്‍, വ്യവസായ വകുപ്പ ഇന്റേണ്‍ അഭിന്‍ രാജ്, അംബാസിഡര്‍.കെ.ഷൈജ എന്നിവര്‍ ക്ലാസെടുത്തു.