കോഴിക്കോട്: പൊലീസ് വെടിവെപ്പില്‍ രണ്ട് മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മൃതദേഹം കാണാനുള്ള അവകാശം മെഡിക്കല്‍ കോളേജില്‍ പൊലീസ് നിഷേധിച്ചതിനെ ചോദ്യം ചെയ്തതിന് പ്രതികാരമായി ചാര്‍ജ് ചെയ്ത കേസില്‍ ഗ്രോ വാസുവിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിനെതിരെ സാംസ്‌കാരിക പ്രവര്‍ത്തകര്‍. അനീതിയെ ചോദ്യം ചെയ്യുകയെന്നത് ജനാധിപത്യ അവകാശമാണെന്നും ഒരു കുറ്റവും ചെയ്യാത്തയാള്‍ എന്തിനാണ് പിഴയൊടുക്കേണ്ടത് എന്നുമുള്ള ചോദ്യമാണ് ഗ്രോ വാസു കഴിഞ്ഞ ദിവസം കോടതിയുടെ മുന്നില്‍ ഉന്നയിച്ചത്. നിയമപരിപാലനത്തിന്റെ സാങ്കേതികയില്‍ മാത്രം അഭിരമിക്കുന്നവര്‍ക്ക് ആ ചോദ്യം മുന്നോട്ടു വയ്ക്കുന്ന നൈതികവും ധാര്‍മികവുമായ രാഷ്ട്രീയം ഒരു പക്ഷെ മനസ്സിലാവണമെന്നില്ല. കേരളത്തില്‍ 2016 മുതല്‍ നടന്ന എട്ടു കൊലപാതകങ്ങളെ മുന്നില്‍ നിര്‍ത്തി കുറ്റവും നിരപരാധിത്വവുമെന്ന വിഷയത്തെ തന്റെ ചോദ്യത്തിലൂടെ 94 വയസ്സുകാരനായ വാസുവേട്ടന്‍ രാഷ്ട്രീയവല്‍ക്കരിക്കുന്നു വാസുവേട്ടന് എതിരായ കേസ്സും നിയമനടപടികളും. വാസുവേട്ടന് എതിരായ ഭരണകൂട നടപടി ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും നിരക്കുന്നതല്ലെന്ന് ഞങ്ങള്‍ കരുതുന്നു. അദ്ദേഹത്തിന് എതിരെ എടുത്ത കേസ് പിന്‍വലിക്കണമെന്നും കൈക്കൊണ്ട നടപടികള്‍ റദ്ദു ചെയ്യണമെന്നും അദ്ദേഹത്തെ നിരുപാധികം തടവില്‍ നിന്നും മോചിപ്പിക്കണമെന്നും സാംസ്‌കാരിക പ്രവര്‍ത്തകര്‍ അഭ്യര്‍ത്ഥിച്ചു.
പ്രതിഷേധിക്കാനുള്ള ജനങ്ങളുടെ അവകാശത്തിന് നേരെയുള്ള കടന്നാക്രമണമാണ് ഈ കേസും നടപടികളും എന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. അത് കൊണ്ട് അത് പിന്‍വലിക്കണമെന്നും സമാനമായ മറ്റു കേസുകള്‍ റദ്ദാക്കണമെന്നും സാംസ്‌കാരിക നായകര്‍ ആവശ്യപ്പെട്ടു. ആഞജ ഭാസ്‌ക്കര്‍, കെ.കെ.രമ.
ഡോ: എം കുഞ്ഞാമന്‍, കെ. അജിത, ജെ. ദേവിക, സാറാ ജോസഫ്, സണ്ണി കപിക്കാട്, ബി.രാജീവന്‍, കല്പറ്റ നാരായണന്‍, എം.എന്‍ കാരശ്ശേരി, എം.എന്‍ രാവുണ്ണി, കുരീപ്പുഴ ശ്രീകുമാര്‍, ജി. ദേവരാജന്‍, എന്‍.സുബ്രഹ്മണ്യന്‍, ഡോ: എ.കെ. രാമകൃഷ്ണന്‍, എം. ഗീതാനന്ദന്‍, ഡോ: റാം മോഹന്‍, കെ.മുരളി, പ്രമോദ് പുഴങ്കര, അഡ്വ:പി.എ. പൗരന്‍, ജോളി ചിറയത്ത്, കെ.എ ഷാജി, ഡോ: ഇ.വി.രാമകൃഷ്ണന്‍, കെ.പി.സേതുനാഥ്, എം. സുല്‍ഫത്ത്, ഡോ: ആസാദ്, അംബികാസുതന്‍ മാങ്ങാട്, കെ. രാജീവ് കുമാര്‍, ഡോ: ഇ. ഉണ്ണികൃഷ്ണന്‍, മേഴ്‌സി അലക്‌സാണ്ടര്‍, കെ.കെ.ബാബുരാജ്, പി.ഇ. ഉഷ, മാഗ്‌ളിന്‍ ഫിലോമിന, ഡോ. ശാലിനി, അഡ്വ: തുഷാര്‍ നിര്‍മ്മല്‍ സാര്‍ഥി, അഡ്വ: ചന്ദ്രശേഖരന്‍, ഐ. ഗോപിനാഥ്, അഡ്വ. ഭദ്ര കുമാരി, കെ. സഹദേവന്‍, സണ്ണി പൈക്കട, ഡോ: ജ്യോതി കൃഷ്ണന്‍, എന്‍.പി.ചെക്കുട്ടി, സണ്ണി പൈക്കട, ഡോ: സോണിയ ജോര്‍ജ്ജ്, പ്രേം ചന്ദ്, പി.പി.വേണുഗോപാല്‍, ജമാല്‍ കൊച്ചങ്ങാടി, വി കെ രവീന്ദ്രന്‍,
റസാക്ക് പാലേരി, സി.കെ. അബ്ദുല്‍ അസീസ്, ശ്രീധര്‍ രാധാകൃഷ്ണന്‍, മാധവന്‍ പുറച്ചേരി, അമ്പിളി, ഓമന കുട്ടന്‍, ഇസാ ബിന്‍ കരിം, ഡോ: എം.എം. ഖാന്‍, കെ.എസ്. ഹരിഹരന്‍, ഇ.പി. അനില്‍, ഡോ: ഡി. രവീന്ദ്രനാഥ്, കെ.വി. രവി ശങ്കര്‍, ടി.വി. രാജന്‍, അഡ്വ: ചന്ദ്രശേഖരന്‍, ആര്‍. അജയന്‍, എന്‍ ജെ വിജയന്‍, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, അംബിക മറുവാക്ക്, ഡോ ഹരി പി.ജി., ശ്രീജ നെയ്യാറ്റിന്‍കര, ഡോ: പ്രസാദ്, സി.എസ്. മുരളി, പുരുഷന്‍ ഏലൂര്‍, കെ.പി. ദീപു., പി. ബാബുരാജ്, കെ.എം. വേണുഗോപാല്‍, ഷഫീഖ് താമരശ്ശേരി, പി.കെ. വേണുഗോപാല്‍, ബി. അജിത് കുമാര്‍, അഡ്വ:എം. ജോസഫ് എം. ജോണ്‍, സി.പി. റഷീദ് എന്നിവരാണ് ഒപ്പിട്ടത്.