കേരള എഡ്യൂക്കേഷൻ കൗൺസിൽ ടീച്ചേഴ്സ് മീറ്റ്

Kozhikode

കോഴിക്കോട് : കേരള എഡ്യൂക്കേഷൻ കൗൺസിൽ മോണ്ടിസ്സോറി & പ്രീ പ്രൈമറി ടീച്ചർമാരുടെ ദ്വിദിന കൂടിച്ചേരൽ ശിക്ഷക് സദനിൽ ആരംഭിച്ചു. വയനാട് ജില്ല ഐ സി ഡി എസ് പ്രോഗ്രാം ഓഫീസർ ടി ഹഫ്സത്ത് ഉദ്ഘാടനം ചെയ്തു. കെ ഇ സി ഡയറക്ടർ സതീശൻ കൊല്ലറയ്ക്കൽ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി എം എ ജോൺസൺ, കോഴിക്കോട് ഐ സി ഡി എസ് സൂപ്രവൈസർ സി സബിത, ഡയറക്ടർ കെ ആർ രതീഷ് കുമാർ എന്നിവർ പ്രസംഗിച്ചു. പ്രചാരണ കമ്മിറ്റി ചെയർമാൻ കെ ബി മദൻലാൽ സ്വാഗതവും അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എം ആർ രജിത നന്ദിയും പറഞ്ഞു. തൃശൂർ വരെയുള്ള വടക്കൻ മേഖലയിലെ 7 ജില്ലകളിൽ നിന്നുള്ള 60 ടീച്ചർമാർ പങ്കെടുക്കുന്നു. സതീശൻ കൊല്ലറയ്ക്കൽ, ഡയറക്ടർ, കേരള എഡ്യൂക്കേഷൻ കൗൺസിൽ. 9847504766