കോഴിക്കോട്: “സാരംഗ് എന്റെ മകനാണ്. ഇവനെ എങ്ങനെ കിട്ടുമോ എന്നുള്ള ചോദ്യത്തിന് ഉത്തരമാണ് അവന്റെ ഈ ചിരി. ഒരുപാട് കടമ്പകളിലൂടെ അവനെ കൈപിടിച്ച് നടത്തിയത് മാമ്മൻ സാറാണ്. അതെല്ലാം താണ്ടി അവൻ ഇന്ന് എല്ലാ കുട്ടികളുടെയും പോലെ ചിരിക്കുന്നു കളിക്കുന്നു ഇതിലുപരി ഒരു അച്ഛനും അമ്മക്കും എന്ത് വേണം. ഇന്ന് ഇവിടെയവൻ ഓടുചാടി നടക്കുന്നത് കാണുമ്പോൾ ഒന്നും പറയാനാകുന്നില്ല”.കോഴിക്കോട് ആസ്റ്റർ മിംസ്ആശുപത്രിയിലെ പീഡിയാട്രിക് സർജറി വിഭാഗം സംഘടിപ്പിച്ച ‘ വാവാസ് ഡേ ഔട്ട്’ സീസൺ-12ലാണ് ഈ വികാരനിർഭയ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നത്.
കൊച്ചു പ്രായത്തിൽ തന്നെ പല അസുഖങ്ങൾക്ക് വേണ്ടി ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സർജറികൾക്ക് വിധേയമാകേണ്ടിവന്ന കുട്ടികൾ, ഇന്ന് പൂർണ്ണ ആരോഗ്യത്തോടെ കളിച്ച് ചിരിച്ച് സന്തോഷം പങ്കിടുന്നു.തങ്ങളുടെ മാതാപിതാക്കൾക്കൊപ്പം ഇതിനു കാരണക്കാരായ ഡോക്ടർമാരും അവരുടെ സന്തോഷത്തിൽ പങ്കെടുക്കുന്ന അപൂർവ്വ നിമിഷമായിരുന്നു ഇത്. ആസ്റ്റർ മിംസ്ആശുപത്രി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പീഡിയാട്രിക് സർജറി വിഭാഗം മേധാവി ഡോ. എബ്രഹാം മാമ്മൻ, , സീനിയർ ഡോക്ടർമാരായ ഡോ.പ്രീത രമേശ് , ഡോ.സുധ ഉണ്ണി, ഡോ.റോഷൻ, ഡോ.ബിനീഷ്, തുടങ്ങിയവർ ചേർന്ന് ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ശേഷം വിവിധ സർജറികൾക്ക് വിധേയമായ കുട്ടികളുടെ മാതാപിതാക്കൾ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു.
നേരത്തെ സർജറി കഴിഞ്ഞ എൽദോ,ഷഹന,ആത്മ തുടങ്ങിയവരുടെ നേതൃത്വത്തിൽ കുട്ടികളുടെയും രക്ഷിതാക്കളുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി . വളരെ സങ്കീണ്ണമായതുൾപ്പെടെ ചുരുങ്ങിയ കാലയളവിനുള്ളിൽ പതിനയ്യായിരത്തോളം പീഡിയാട്രിക് സർജറികൾ വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും സാമ്പത്തിക പ്രയസംമൂലം സർജറിക്ക് ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് ആവശ്യമായ സാമ്പത്തിക സഹായം ആസ്‌റ്റർ മിംസ് ചാരിറ്റബിൾ ട്രസ്റ്റ് മുഖേനെ നൽകാറുണ്ടെന്നും സി ഒ ഒ ലുഖ്മാൻ പൊൻമാടത്ത് പറഞ്ഞു . ചടങ്ങിൽ ഡോ.പ്രീത രമേശ്, ഡോ.സുധ ഉണ്ണി ഡോ.റോഷൻ സ്നേഹിത്, ഡോ. ബിനീഷ് എ, തുടങ്ങിയവർ പങ്കെടുത്തു.