ചേനോത്ത് ഗവ: സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു

Kozhikode

ചേനോത്ത് ഗവ: സ്കൂളിൽ പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു.
വിദ്യാർത്ഥികൾ തയ്യാറാക്കിയ പ്ലക്കാർഡുകളും പരിസ്ഥിതി മുദ്രാവാക്യങ്ങളുമായി മായി ചേനോത്ത് അങ്ങാടിയിൽ ഹരിത റാലി നടത്തി. സ്ക്കൂൾ വളപ്പിൽ നവാഗതരായെത്തിയ ഒന്നാം ക്ലാസ് വിദ്യാർത്ഥികൾ കറിവേപ്പ് തൈകൾ നട്ടു. പ്രശ്നോത്തരി , ഹരിത പ്രോട്ടോകോൾ ബോധനം , “ഗ്രീൻ ഡയറി ” അനുഭവമെഴുത്ത് , ചിത്രരചന എന്നിവയും സംഘടിപ്പിച്ചു.

ഹെഡ്മാസ്റ്റർ ശുക്കൂർ കോണിക്കൽ ദിനാചരണം ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റൻ്റ് കെ.പി. നൗഷാദ് അധ്യക്ഷത വഹിച്ചു. ആയിശ സൻബക്ക് , അനഘ വെള്ളന്നൂർ,ധനില , മിസ്രിയ പുള്ളാവൂർ , വിദ്യാർത്ഥികളായ അഞ്ജന പി.എം , ആയിശ മിൻഹ , ആദിദേവ് , മിസ്രിയ പ്രസംഗിച്ചു.